കഴിഞ്ഞ വര്‍ഷവും പുരുഷന്‍മാരുടെ ഭാഗത്ത് നിന്നും അതിക്രമങ്ങളും, അപമാനങ്ങളും നേരിട്ടതായി ബ്രിട്ടനിലെ ഭൂരിപക്ഷം സ്ത്രീകള്‍. സ്വയം അതിക്രമങ്ങള്‍ക്ക് ഇരകളാകുകയോ, ഇത്തരം അനുഭവം നേരിട്ടവരെ അറിയുകയോ ചെയ്യാമെന്നാണ് ഒരു സര്‍വ്വെ കണ്ടെത്തിയത്. പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെയോ, ഗവണ്‍മെന്റിനെയോ വിശ്വസിക്കുന്നില്ലെന്നും സര്‍വ്വെയില്‍ സ്ത്രീകള്‍ വ്യക്തമാക്കുന്നു.
ഈ പ്രശ്‌നം കൂടുതല്‍ മോശമായി വരികയാണെന്നാണ് സ്ത്രീകള്‍ സര്‍വ്വെയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസ് മേധാവികള്‍ക്കും, ക്രൈം കമ്മീഷണര്‍മാര്‍ക്കും സമര്‍പ്പിച്ച സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള 16ന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കിടയിലാണ് സെന്‍സിറ്റി സര്‍വ്വെ സംഘടിപ്പിച്ചത്.
വന്‍തോതിലുള്ള, ഗുരുതരമായ ലൈംഗിക അതിക്രമങ്ങളും, അപമാനങ്ങളും നിയന്ത്രിക്കാന്‍ നിയമപാലകരും, ഗവണ്‍മെന്റും ശ്രമിച്ച് വരികയാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം അതിക്രമങ്ങള്‍ നേരിടുകയോ, നേരിട്ടവരെ അറിയുകയോ ചെയ്യാമെന്ന് 69 ശതമാനം സ്ത്രീകള്‍ സര്‍വ്വെയില്‍ രേഖപ്പെടുത്തിയത് ഈ ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്.
55 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ 55 ശതമാനം ഇക്കാര്യം രേഖപ്പെടുത്തിയപ്പോള്‍, 16-34 പ്രായവിഭാഗത്തിലും, 25-54 പ്രായവിഭാഗത്തിലും 74 ശതമാനം പേരാണ് ഈ അവസ്ഥ വെളിപ്പെടുത്തിയത്. അതിക്രമങ്ങളും, അപമാനങ്ങളും ഗുരുതര പ്രശ്‌നമാണെന്ന് നാലിലൊന്ന് സ്ത്രീകളും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് കൂടുതലായെന്ന് 42 ശതമാനം പേര്‍ അറിയിച്ചു.