CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 22 Minutes 32 Seconds Ago
Breaking Now

സറേയില്‍ നെഞ്ചുവേദനയുമായി എ&ഇയില്‍ എത്തിയ 27-കാരന്‍ കൊവിഡ് ഭീതിയില്‍ സ്വയം ഡിസ്ചാര്‍ജ്ജ് ചെയ്തു; വീട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മക്കളുടെ പിതാവ് മരണത്തെ പുല്‍കി; ഹൃദയം തകര്‍ന്ന പങ്കാളിയുടെ വെളിപ്പെടുത്തല്‍; കാത്തിരിക്കാന്‍ ആവശ്യപ്പെട്ടത് കൊവിഡ് വാര്‍ഡില്‍?

ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോള്‍ യുവാവിനെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ഇരുത്തിയത്

കൊവിഡ് ഭീതി മൂലം ആശുപത്രിയില്‍ ചികിത്സ തേടിയെത്താന്‍ ആളുകള്‍ ഭയക്കുന്ന കാലമാണിത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ആളുകള്‍ ചികിത്സ തേടാതെ മുന്നോട്ട് പോകുന്നത് കൂടുതല്‍ വിപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇൗ ഭയത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് സറേ, ഗില്‍ഫോര്‍ഡില്‍ 27-കാരന്‍ ഡേവിഡ് വാര്‍ണറുടെ മരണം. 

നെഞ്ചുവേദനയെ തുടര്‍ന്ന് എ&ഇയില്‍ ചികിത്സ തേടിയെത്തിയ ഈ 27-കാരന്‍ ചികിത്സയ്ക്കായി കൊവിഡ് വാര്‍ഡില്‍ കാത്തിരുന്നപ്പോള്‍ തനിക്കും വൈറസ് പിടിപെടുമെന്ന ഭീതിയില്‍ സ്വയം ഡിസ്ചാര്‍ജ്ജ് ചെയ്ത് തിരികെ പോരുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തി എത്താനും ദിവസങ്ങള്‍ക്കുള്ളില്‍ ഡേവിഡ് മരണപ്പെടുകയാണ് ചെയ്തതെന്ന് പങ്കാളി വെളിപ്പെടുത്തുന്നു. ഈ മാസം ആദ്യമാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഡേവിഡിനെ സൗത്ത് ഈസ്റ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കൊറോണാവൈറസ് ടെസ്റ്റും എടുത്തു. 

ഈ ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോള്‍ യുവാവിനെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ഇരുത്തിയത്. ഇതോടെ തനിക്കും വൈറസ് പിടിപെടുമെന്ന്, ഇത് കുടുംബാംഗങ്ങളിലേക്ക് കൂടി താന്‍ പകര്‍ന്നു നല്‍കുമെന്നും 27-കാരന്‍ ഭയപ്പെട്ടു. ഇതോടെ സ്വയം ഡിസ്ചാര്‍ജ്ജ് വാങ്ങി ഡേവിഡ് മടങ്ങിയെന്നാണ് പങ്കാളി 21-കാരി വിക്കി ജോണ്‍സ് സണ്‍ പത്രത്തോട് വെളിപ്പെടുത്തിയത്. 

വീട്ടില്‍ മടങ്ങിയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഡേവിഡിനെ വീട്ടിലെ ലിവിംഗ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊറോണ ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡില്‍ കാത്തിരിക്കാന്‍ പറഞ്ഞെങ്കിലും പങ്കാളി നിഷേധിച്ചെന്ന് ജോണ്‍സ് വ്യക്തമാക്കി. വീട്ടില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ നെഞ്ചുവേദന ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാണ് ഡേവിഡ് മടങ്ങിയത്. ഇദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവുമായി. 

ഈ വാര്‍ത്ത ഏറ്റവും ഒടുവിലത്തെ അപമാനമായാണ് ഈ കുടുംബം കാണുന്നത്. ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബം ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്. രണ്ട് പെണ്‍മക്കളെയും, പങ്കാളിയെയും പിന്നിലാക്കിയാണ് ഈ യുവാവിന്റെ മടക്കം. 




കൂടുതല്‍വാര്‍ത്തകള്‍.