CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 16 Seconds Ago
Breaking Now

കെന്റ് സ്‌ട്രെയിന്‍ വിചാരിച്ചത് പോലെ സിംപിളല്ല, മാരകം! ഭയപ്പെടുത്തുന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍; ശാസ്ത്രജ്ഞര്‍ തെളിവ് കൈമാറിയത് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം; ആദ്യഘട്ടത്തേക്കാള്‍ ഉയര്‍ന്ന മരണസംഖ്യ വൈറസിനെ കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറയിക്കുന്നു?

ബ്രിട്ടനില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം മുന്നേറുമ്പോള്‍ ലോക്ക്ഡൗണ്‍ വീണ്ടും നീളുമെന്ന വാര്‍ത്തകള്‍ക്കൊപ്പമാണ് വേരിയന്റ് സംബന്ധിച്ച് പുതിയ വിശേഷങ്ങളും വ്യക്തമാകുന്നത്

കൊറോണാവൈറസിനെ കുറിച്ച് നമുക്ക് ഇപ്പോഴും പല കാര്യങ്ങളും വ്യക്തമായി അറിയില്ല. താല്‍ക്കാലികമായി തിരിച്ചറിയുന്ന അനുമാനങ്ങളിലൂടെയാണ് ഓരോ നടപടികളും തീരുമാനിക്കപ്പെടുന്നത്. യുകെയിലെ കെന്റില്‍ വൈറസിന്റെ പുതിയ രൂപമാറ്റം വന്ന വകഭേദം കണ്ടെത്തിയപ്പോഴും വലിയ വ്യത്യാസമുണ്ടായില്ല. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുമെങ്കിലും, മരണകാരണമായി ഇത് വര്‍ദ്ധിക്കാനുള്ള സാധ്യത കുറവെന്നാണ് ശാസ്ത്രജ്ഞരും, സര്‍ക്കാരും വിശ്വസിച്ചത്. പക്ഷെ മാസങ്ങള്‍ പിന്നിടുമ്പോഴാണ് ആ വിശ്വാസം തെറ്റാണെന്ന് ശാസ്ത്രജ്ഞകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

മുന്‍പ് കരുതിയതിലും മാരകമാണ് കെന്റ് സ്‌ട്രെയിനെന്നാണ് സേജ് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ 50% ഉറപ്പ് മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച് നടത്തിയ 'ഭീതിജനകമായ' പത്രസമ്മേളനത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് പാതി ഉറപ്പുമായി ഈ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മേശപ്പുറത്ത് സ്ഥാനം പിടിച്ചത്. സേജ് കമ്മിറ്റിയായ ന്യൂ & എമേര്‍ജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്‌സ് അഡൈ്വസറി ഗ്രൂപ്പ് (നേര്‍വ്ടാഗ്) വിഷയം ചര്‍ച്ച ചെയ്തത ശേഷമാണ് മന്ത്രിമാരെ വിവരം അറിയിക്കുന്നത്. 

ആദ്യ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നത് പുതിയ വേരിയന്റിന്റെ മാരകമായ ഫലം കൊണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗ്രൂപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണങ്ങള്‍ ഉയരാന്‍ ഈ വേരിയന്റ് കാരണമാകുന്നുവെന്നതിന് തെളിവുകള്‍ കുറവാണ്. യഥാര്‍ത്ഥ സാധ്യത എന്ന വാക്ക് ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത് 40-50 ശതമാനം ഉറപ്പുള്ള കാര്യങ്ങള്‍ക്കാണ്. വിവരം ലഭിച്ച് മണിക്കൂറുകള്‍ കൊണ്ട് ഇത് പൊതുജനങ്ങളെ അറിയിക്കാന്‍ മന്ത്രിമാര്‍ തയ്യാറായത് അവസ്ഥയുടെ ഭീകരത കൊണ്ടാണ്. മന്ത്രിമാര്‍ കെന്റ് വൈറസിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. 

ബ്രിട്ടനില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം മുന്നേറുമ്പോള്‍ ലോക്ക്ഡൗണ്‍ വീണ്ടും നീളുമെന്ന വാര്‍ത്തകള്‍ക്കൊപ്പമാണ് വേരിയന്റ് സംബന്ധിച്ച് പുതിയ വിശേഷങ്ങളും വ്യക്തമാകുന്നത്. പുതിയ സ്‌ട്രെയിനുമായി ബന്ധപ്പെട്ട മൂന്ന് പഠനങ്ങളാണ് സേജ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ പഠനപ്രകാരം രൂപമാറ്റം വന്ന വൈറസ് ബാധിച്ചെന്ന് സ്ഥിരീകരിച്ചാല്‍ 28 ദിവസത്തിനകം മരണം നടക്കാനുള്ള സാധ്യത ആദ്യ വൈറസിനേക്കാള്‍ 1.35 തവണ കൂടുതലാണ്. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ കേസ് ഫാറ്റലിറ്റി റേറ്റ് പഠിച്ച് മരണസാധ്യത 1.36 ഇരട്ടി അധികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റി പഠനം മരണസാധ്യത 1.91 ഇരട്ടിയാണെന്നും പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.