CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 19 Seconds Ago
Breaking Now

നഴ്‌സ് സാക്ഷി, കൊവിഡ് ബാധിതരായ കമിതാക്കള്‍ ഐസിയുവില്‍ വിവാഹിതരായി; മണിക്കൂറുകള്‍ക്ക് അകം 36-കാരന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടു; ആഴ്ചകള്‍ക്ക് ശേഷം രോഗമുക്തിയും!

ജനുവരി 12ന് വിവാഹം ചെയ്തതിന് പിന്നാലെ സിമോണ്‍സിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് വിചാരിച്ചാല്‍ പ്രണയം തകര്‍ക്കാന്‍ കഴിയുമോ? ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ ഒരു കൊവിഡ് വിചാരിച്ചാലും വേര്‍പിരിക്കല്‍ അസാധ്യം. വിവാഹിതരാകാന്‍ തയ്യാറെടുക്കവെ കൊറോണാവൈറസ് ബാധിച്ച് അപകടകരമായ തോതില്‍ ഓക്‌സിജന്‍ കുറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാമുകിയും, കാമുകനും കൊവിഡ് വാര്‍ഡില്‍ വെച്ച് വിവാഹിതരായി. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവാഹം ചെയ്യാനായിരുന്നു 31-കാരി എലിസബത്ത് കെറിന്റെയും, 36-കാരന്‍ സിമോണ്‍ ഒ'ബ്രയാന്റെയും പദ്ധതി. എന്നാല്‍ കൊറോണാവൈറസ് മഹാമാരി ഇവരുടെ പദ്ധതികള്‍ അട്ടിമറിച്ചു. ഇരുവരും കൊവിഡ്-19 പോസിറ്റീവായതോടെ ഒരേ ആംബുലന്‍സില്‍ മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഇവരെ എത്തിച്ചു. 

ഇവിടെ വെച്ചാണ് ജീവനക്കാര്‍ വിവാഹവേദി ഒരുക്കിയത്. സിമോണിന്റെ ആരോഗ്യസ്ഥിതി ആശുപത്രിയില്‍ വെച്ച് രൂക്ഷമായി. ഇന്‍ട്യൂബേഷന്‍ നടത്തുന്നതിന് മുന്‍പ് രോഗമുക്തിയുടെ വഴിയിലുള്ള എലിസബത്തുമായി വിവാഹം ചെയ്ത് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്തത്. ഓക്‌സിജന്‍ ലെവല്‍ തീരെ കുറവായതിനാല്‍ വ്യത്യസ്ത വാര്‍ഡുകളില്‍ കഴിഞ്ഞ ഇരുവരും എങ്ങിനെയെങ്കിലും വിവാഹിതരാകാന്‍ സന്നദ്ധരായിരുന്നു. 

ജനുവരി 12ന് വിവാഹം ചെയ്തതിന് പിന്നാലെ സിമോണ്‍സിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എന്തായാലും പ്രണയത്തിന്റെ ശക്തിയാല്‍ ആകാം, അദ്ദേഹത്തിന്റെ രോഗമുക്തിയും അതിവേഗത്തില്‍ സംഭവിച്ച്, ഭാര്യക്ക് സമീപത്തേക്ക് തിരിച്ചെത്തി. ഇരുവരും ഇപ്പോള്‍ രോഗമുക്തി നേടി വരികയാണ്. എലിസബത്ത് ബക്കിംഗ്ഹാം ഹോസ്പിറ്റലില്‍ നഴ്‌സാണ്. നഴ്‌സ് ഹന്നാ കാനോണ്‍ വിവാഹ ചടങ്ങിന് സാക്ഷിയായി. 




കൂടുതല്‍വാര്‍ത്തകള്‍.