CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 41 Seconds Ago
Breaking Now

ഈസ്റ്ററിന് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിച്ചാല്‍ 91,000 അധിക മരണങ്ങള്‍ കാണേണ്ടി വരും! ബോറിസ് ജോണ്‍സനെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് സേജ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; നാലാം ഘട്ട വ്യാപനം ക്ഷണിച്ച് വരുത്താന്‍ തയ്യാറാകാതെ പ്രധാനമന്ത്രി!

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ പടിപടിയായുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം കുതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം

ഇംഗ്ലണ്ടിലെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണ്‍ നീക്കാനുള്ള പദ്ധതികള്‍ റദ്ദാക്കിയത് സേജ് ഉപദേശകരുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന്. ഈസ്റ്ററിന് വിലക്കുകളില്‍ ഇളവ് നല്‍കിയാല്‍ നാലാം ഘട്ട വ്യാപനത്തിന് വഴിയൊരുക്കുമെന്നും, ഇത് ജനുവരിയേക്കാള്‍ മോശമായി മാറുമെന്നും, 91,000 അധിക മരണങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇംപീരിയല്‍ കോളേജ് റിപ്പോര്‍ട്ട് വ്യക്തമാക്കിയതോടെയാണ് പ്രധാനമന്ത്രി ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞത്. 

ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് അനുബന്ധമായി ഔട്ട്‌ഡോര്‍ പബ്ബും, റെസ്റ്റൊറന്റും, ഔട്ട്‌ഡോര്‍ കേന്ദ്രങ്ങളും, നോണ്‍-എസെന്‍ഷ്യല്‍ ഷോപ്പുകളും തുറക്കാനായിരുന്നു പ്രധാനമന്ത്രി മുന്‍പ് പദ്ധതിയിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ ഇത് ഏപ്രില്‍ 12 വരെ വൈകിപ്പിക്കുകയാണുണ്ടായത്. ഏറ്റവും ശുഭകരമായ അവസ്ഥയില്‍ പോലും 30,000 പേര്‍ കൂടി മരിക്കുമെന്നാണ് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് നം.10ന് നല്‍കിയ മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ ധൃതി പിടിച്ച് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചാല്‍ കേസുകള്‍ നാടകീയമായി കുതിച്ച് 91,000 മരണങ്ങളില്‍ കലാശിക്കുമെന്നും സേജ് പേപ്പറുകള്‍ വ്യക്തമാക്കി. 

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ പടിപടിയായുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജൂണ്‍ മാസത്തോടെ എന്‍എച്ച്എസിന് മേല്‍ സമ്മര്‍ദം കുതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. കഴിഞ്ഞ മാസം പീക്ക് സമയത്ത് 39,000 രോഗികളുണ്ടായ സ്ഥാനത്ത് നാലാം ഘട്ടം വന്നാല്‍ 60,000 കൊറോണാവൈറസ് രോഗികളെ ചികിത്സിക്കേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ ഹോസ്പിറ്റാലിറ്റി മേഖല സമ്പൂര്‍ണ്ണമായി തുറക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ 55,000 മരണങ്ങളില്‍ കലാശിക്കുമെന്നും, ആര്‍ റേറ്റ് 0.5 വെച്ച് ഉയരുമെന്നും സേജ് വാദിക്കുന്നു. 

ശാസ്ത്രജ്ഞരുടെ ഭീഷണികള്‍ കേട്ടതോടെയാണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കാത്തിരുന്ന പ്രധാനമന്ത്രി ഇതില്‍ നിന്നും പിന്‍വാങ്ങിയത്. ഇപ്പോള്‍ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവുകള്‍ക്കാണ് ബോറിസ് ചുക്കാന്‍ പിടിക്കുന്നത്. ശാസ്ത്രജ്ഞരുടെ ഉപദേശം കേള്‍ക്കാതെ മുന്നോട്ട് നീങ്ങി അബദ്ധത്തില്‍ ചാടിയാല്‍ വലിയ ദുരന്തം തന്നെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.