CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 35 Seconds Ago
Breaking Now

ല്യൂഷാമിലെ ഫ് ളാറ്റില്‍ നിന്ന് നാസയുടെ ചൊവ്വയിലെ പ്രിസേര്‍വറന്‍സ് റോവര്‍ നിയന്ത്രിച്ച് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍; വീട് മിഷന്‍ കണ്‍ട്രോളാക്കിയത് ബ്രിട്ടനിലെ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ!

തൊട്ടടുത്തുള്ള വീട്ടില്‍ ഭാര്യയും, മക്കളും സുഖമായി ഉറങ്ങുന്നതിന് വേണ്ടിയാണ് ല്യൂഷാമില്‍ ഈ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റ് ഇദ്ദേഹം വാടകയ്ക്ക് എടുത്തത്

നാസയുടെ ചൊവ്വാഗ്രഹത്തിലെ പര്യവേഷണം നടത്തുന്ന പ്രിസേര്‍വെറന്‍സ് റോവര്‍ ലോകത്തിന് തന്നെ വിസ്മയമാണ്. എന്നാല്‍ ലോകത്തെ അമ്പരപ്പിച്ച ഈ റോവര്‍ ല്യൂഷാമിലെ ഒരു വീട്ടിലിരുന്ന് ഒരാള്‍ നിയന്ത്രിക്കുന്നുവെന്ന് കേട്ടാലോ? അത്ഭുതം ഇരട്ടിക്കും!

പ്രൊഫസര്‍ സഞ്ജീവ് ഗുപ്തയെന്ന ഇന്ത്യന്‍ വംശജനായ നാസാ ശാസ്ത്രജ്ഞനാണ് സൗത്ത് ലണ്ടനിലെ ഹെയര്‍ സലൂണിന് മുകളിലുള്ള ഒറ്റ ബെഡ്‌റൂം ഫ് ളാറ്റില്‍ നിന്നും ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. നാസയുടെ പ്രിസേര്‍വെറന്‍സ് റോവറിനെ നിയന്ത്രിക്കാന്‍ കാലിഫോര്‍ണിയയിലെ നാസ മിഷന്‍ കണ്‍ട്രോളില്‍ എത്തേണ്ട ബ്രിട്ടീഷ് ജിയോളജിസ്റ്റിന് ലോക്ക്ഡൗണാണ് പണിമുടക്കായത്. 

ഇതോടെ നാസയുടെ ടെക് സൗകര്യങ്ങള്‍ നിറഞ്ഞ ലോകത്തിന് പകരം വീടിന്റെ സൗകര്യത്തില്‍ ഒതുങ്ങി ചുവന്ന ഗ്രഹത്തിലൂടെയുള്ള റോവറിന്റെ സഞ്ചാരം നിയന്ത്രിക്കുകയാണ് ഇദ്ദേഹം. ഏഴ് മാസത്തോളം ബഹിരാകാശത്ത് സഞ്ചരിച്ച് ഒരാഴ്ച മുന്‍പാണ് പ്രിസേര്‍വെറന്‍സ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയത്. 

ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ ജിയോളജി വിദഗ്ധനായ 55-കാരന്‍ പ്രൊഫസര്‍ ഗുപ്ത ചൊവ്വയില്‍ നിന്നും കല്ലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ എത്തിച്ച് ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടോയെന്നാണ് പരിശോധിക്കുക. 

'ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും ഒപ്പം ജോലി ചെയ്യേണ്ടതായിരുന്നു', പ്രൊഫ. ഗുപ്ത വ്യക്തമാക്കി. 

തൊട്ടടുത്തുള്ള വീട്ടില്‍ ഭാര്യയും, മക്കളും സുഖമായി ഉറങ്ങുന്നതിന് വേണ്ടിയാണ് ല്യൂഷാമില്‍ ഈ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റ് ഇദ്ദേഹം വാടകയ്ക്ക് എടുത്തത്. 400-ഓളം ശാസ്ത്രജ്ഞരാണ് ചൊവ്വാ മിഷനില്‍ ഈ വിധം വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.