CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 22 Seconds Ago
Breaking Now

ചാന്‍സലറിന്റെ ടാക്‌സ് 'കളി' തിരിച്ചടിയാകുമോ? ഇന്‍കം ടാക്‌സ്, കോര്‍പറേഷന്‍ ടാക്‌സ് എന്നിവ ഉയര്‍ത്തിയേക്കും; സെല്‍ഫ്-എംപ്ലോയ്ഡ് ആയിട്ടുള്ളവരെയെും ലക്ഷ്യമിടും; കൊവിഡ് മഹാമാരി ഖജനാവില്‍ വരുത്തിയ 'ദ്വാരം' അടയ്ക്കാന്‍ ഋഷി സുനാക് ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് നെഞ്ചില്‍ തീ!

അടുത്ത മൂന്ന് വര്‍ഷത്തേക്ക് താഴ്ന്ന ടാക്‌സ് പരിധി 12,500 പൗണ്ടായി മരവിപ്പിച്ച് നിര്‍ത്താനാണ് നീക്കം

ബജറ്റ് ദിനങ്ങള്‍ അടുക്കുകയാണ്. സാധാരണയായി എന്തെല്ലാം സൗകര്യങ്ങള്‍ നല്‍കുമെന്ന് നോക്കി ഇരിക്കുന്ന ബജറ്റ് ദിനങ്ങളില്‍ ഇക്കുറി നേരെ തിരിച്ചാണ് കാര്യങ്ങള്‍. കൊവിഡ് മഹാമാരിയാണ് ഈ ആശങ്കയ്ക്ക് പിന്നില്‍. രാജ്യത്തിന്റെ ഖജനാവില്‍ വരുത്തിവെച്ച കുറവുകള്‍ പരിഹരിക്കാന്‍ ചാന്‍സലര്‍ ഋഷി സുനാക് ഒരു ടാക്‌സ് റെയ്ഡിന് തന്നെ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഓണ്‍ലൈന്‍ ബിസിനസ്സുകള്‍ക്ക് മേല്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. ഓണ്‍ലൈന്‍, ഹൈ സ്ട്രീറ്റ് ബിസിനസ്സുകളെ സമാനമായ നിലവാരത്തില്‍ നിര്‍ത്താനാണ് ശ്രമം. ഇതാണ് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്ക് ഗ്രീന്‍ ഡെലിവെറി നികുതി ഏര്‍പ്പെടുത്താന്‍ കാരണമാകുന്നതെന്ന് സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മഹാമാരി കാലത്ത് വമ്പിച്ച ലാഭം നേടിയ വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയ ബിസിനസ്സുകള്‍ക്ക് കനത്ത ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലര്‍ ആദ്യം ഒരുങ്ങിയതെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെച്ചു. സെല്‍ഫ്-എംപ്ലോയ്ഡ് ആയിട്ടുള്ളവര്‍ക്കും ടാക്‌സ് വര്‍ദ്ധനവാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്. 2025നകം ആറ് ബില്ല്യണ്‍ പൗണ്ട് ഇന്‍കം ടാക്‌സ് വഴി കണ്ടെത്താനും സുനാകിന് സാധിക്കും. 

അടുത്ത മൂന്ന് വര്‍ഷത്തേക്ക് താഴ്ന്ന ടാക്‌സ് പരിധി 12,500 പൗണ്ടായി മരവിപ്പിച്ച് നിര്‍ത്താനാണ് അദ്ദേഹത്തിന്റെ നീക്കം. ഇത് വഴി ചെറിയ വരുമാനക്കാരിലും ചെറിയ തോതില്‍ നികുതി കൂടാന്‍ കാരണമാകും. ഉയര്‍ന്ന ടാക്‌സ് പരിധി 50,000 പൗണ്ടായി ഫ്രീസ് ചെയ്യും. കോര്‍പ്പറേഷന്‍ ടാക്‌സിലും ചാന്‍സലര്‍ വര്‍ദ്ധനവ് നടപ്പാക്കിയേക്കും. നികുതി വര്‍ദ്ധനവ് വിവിധ തരത്തില്‍ വരുമെങ്കിലും യുകെയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുള്ള പാക്കേജുകളും വരും. 




കൂടുതല്‍വാര്‍ത്തകള്‍.