CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 47 Seconds Ago
Breaking Now

'മരിച്ചാലും, ആത്മാവ് ജീവിച്ചിരിക്കും'; ക്യാപ്റ്റന്‍ സര്‍ ടോം മൂറിന് രാജ്യത്തിന്റെ വീരോചിത യാത്രയയപ്പ്; ആകാശത്ത് യുദ്ധവിമാനങ്ങള്‍ പറന്നു, ഗണ്‍സല്യൂട്ടും

മഹാമാരി അത്യുന്നതങ്ങള്‍ കീഴടക്കിയപ്പോള്‍ ആഗോള തലത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാകാന്‍ ക്യാപ്റ്റന്‍ ടോമിന് സാധിച്ചിരുന്നു

ഹൃസ്വമായ കുടുംബ ഫ്യൂണറല്‍ സര്‍വ്വീസില്‍ എന്‍എച്ച്എസ് ഫണ്ട് റെയ്‌സിംഗ് ഹീറോ ക്യാപ്റ്റന്‍ സര്‍ ടോം മൂരിന് വീരോചിതമായ യാത്രയയപ്പ്. ബെഡ്‌ഫോര്‍ഡ് ക്രിമേറ്റോറിയത്തില്‍ വെച്ചായിരുന്നു ക്യാപ്റ്റന്‍ ടോമിന്റെ സംസ്‌കാര ചടങ്ങുകള്‍. കുടുംബത്തിന്റെ എട്ട് അംഗങ്ങളാണ് സംസ്‌കാരങ്ങള്‍ക്ക് എത്തിയത്. പെണ്‍മക്കളായ ഹന്നാ ഇന്‍ഗ്രാം മൂര്‍, ലൂസി, നാല് പേരക്കുട്ടികളും, അവരുടെ മരുമക്കളും മാത്രമായിരുന്നു ഈ അംഗങ്ങള്‍, 

ജീവിതത്തില്‍ ഉടനീളവും, പ്രത്യേകിച്ച് അവസാന വര്‍ഷവും ക്യാപ്റ്റന്‍ ടോം മൂര്‍ നേടിയ നേട്ടങ്ങളെ പ്രശംസിക്കാന്‍ മകള്‍ മറന്നില്ല. 'താങ്കള്‍ വിടവാങ്ങിയാലും, ആ സന്ദേശവും, ആത്മാവും ഇവിടെ തുടര്‍ന്നും ജീവിക്കും', പിതാവിന്റെ നേട്ടങ്ങളില്‍ അഭിമാനം മറച്ചുവെയ്ക്കാതെ ലൂസ് വ്യക്തമാക്കി. 

യോര്‍ക്ക്ഷയര്‍ റെജിമെന്റില്‍ നിന്നുമുള്ള ആറ് സൈനികരാണ് ക്യാപ്റ്റന്‍ ടോമിന്റെ പതാക പുതപ്പിച്ച ശവമഞ്ചം ചുമന്ന് ക്രിമേറ്റോറിയത്തില്‍ എത്തിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ വിമാനമായ സി-47 ഡാക്കോട്ട ലിങ്കണ്‍ഷയറിലെ ആര്‍എഎഫ് കോണിംഗ്‌സ്‌ബൈയില്‍ നിന്നും ആകാശത്ത് പറന്നു. ഇതിന് ശേഷം മൂന്ന് റൗണ്ട് ഗണ്‍ സല്യൂട്ടും നല്‍കി. 

കഴിഞ്ഞ വര്‍ഷം മഹാമാരി അത്യുന്നതങ്ങള്‍ കീഴടക്കിയപ്പോള്‍ ആഗോള തലത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാകാന്‍ ക്യാപ്റ്റന്‍ ടോമിന് സാധിച്ചിരുന്നു. തന്റെ പൂന്തോട്ടത്തില്‍ 100 ലാപ്പ് നടന്നാണ് എന്‍എച്ച്എസിന് വേണ്ടി അദ്ദേഹം 32 മില്ല്യണ്‍ പൗണ്ടിലേറെ സ്വരൂപിച്ചത്. ഫെബ്രുവരി 2ന് കൊറോണാവൈറസും, ന്യൂമോണിയയും ബാധിച്ചായിരുന്നു അദ്ദേഹം മരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.