CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 50 Minutes 39 Seconds Ago
Breaking Now

30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ അപകടമോ? ചെറുപ്പക്കാരില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെയ്ക്കുന്ന വിഷയത്തില്‍ റെഗുലേറ്ററുടെ തീരുമാനം ഇന്നെത്തും; യുവാക്കളില്‍ വാക്‌സിന്‍ പ്രയോഗം പ്രശ്‌നമാണെന്ന് സേജ് ഉപദേശകന്‍; യുകെയില്‍ ആസ്ട്രാസെനെക വാക്‌സിന്‍ പ്രയോഗിച്ച 30 പേരുടെ തലച്ചോറില്‍ ബ്ലഡ് ക്ലോട്ട്, ഏഴ് പേര്‍ മരിച്ചു?

30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്‌സിന്‍ നല്‍കുന്നതിനെ അനുകൂലിക്കുന്ന വിദഗ്ധരുടെ എണ്ണമേറുന്ന അവസ്ഥയാണുള്ളത്

ആസ്ട്രാസെനെക വാക്‌സിനും, അപൂര്‍വ്വമായ ബ്ലഡ് ക്ലോട്ടും തമ്മിലുള്ള ബന്ധത്തിന്റെ പേരിലുള്ള അനിശ്ചിതാവസ്ഥയ്ക്ക് വിരാമമില്ല. ഇതിന്റെ പേരില്‍ ചെറുപ്പക്കാര്‍ക്ക് ആസ്ട്രാസാനെക കൊറോണാവൈറസ് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ ബ്രിട്ടന്റെ വാക്‌സിന്‍ റെഗുലേറ്റര്‍ ഇന്ന് അന്തിമതീരുമാനം കൈക്കൊള്ളും. 

18.1 മില്ല്യണ്‍ പേര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കിയതില്‍ 30 ബ്രെയിന്‍ ക്ലോട്ട് കേസുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് യുകെയുടെ എംഎച്ച്ആര്‍എ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രായമായവരില്‍ വാക്‌സിന്റെ ഗുണം അപകടത്തെ കവച്ചുവെയ്ക്കുമ്പോള്‍ യുവാക്കളില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ആശങ്ക. 30 വയസ്സില്‍ താഴെയുള്ളവരില്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെയ്ക്കാന്‍ എംഎച്ച്ആര്‍എ തയ്യാറായാല്‍ യുകെയില്‍ ഇത്തരത്തിലെ ആദ്യ വിലക്കായി മാറുകയും, അടുത്ത ഘട്ട വാക്‌സിനേഷന്‍ പദ്ധതിയുടെ വേഗത കുറയ്ക്കുകയും ചെയ്യും. 

30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മറ്റൊരു വാക്‌സിന്‍ നല്‍കുന്നതിനെ അനുകൂലിക്കുന്ന വിദഗ്ധരുടെ എണ്ണമേറുന്ന അവസ്ഥയാണുള്ളത്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പൊതുസമൂഹത്തിന് വാക്‌സിനിലുള്ള ആത്മവിശ്വാസം നഷ്ടമാകുമെന്ന ഭയവും അധികൃതര്‍ പുലര്‍ത്തുന്നു. സേജ് വിദഗ്ധനും, എപ്പിഡെമോളജിസ്റ്റുമായ നീല്‍ ഫെര്‍ഗൂസനാണ് ബ്ലഡ് ക്ലോട്ടും, വാക്‌സിനും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ ഇത് യുവാക്കള്‍ക്ക് നല്‍കുന്നത് അനുയോജ്യമാകില്ലെന്ന് വ്യക്തമാക്കിയത്. 

പ്രായമായവരിലും, മധ്യവയസ്‌കരിലും വൈറസ് സൃഷ്ടിക്കുന്ന അപകടത്തേക്കാള്‍ മികച്ച ഫലം ലഭിക്കുന്നതിനാല്‍ ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കുന്നത് പ്രധാനമാണ്. എന്നാല്‍ വൈറസ് അത്രയേറെ പ്രതിസന്ധി സൃഷ്ടിക്കാത്ത ചെറുപ്പക്കാരില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കാന്‍ വാക്‌സിന്‍ കാരണമാകുന്നുണ്ട്. പ്രായം കുറഞ്ഞവരില്‍ വാക്‌സിന്‍ മൂലം ബ്ലഡ് ക്ലോട്ടിന്റെ അപകടം അധികമായി കാണുന്നതായി കണ്ടെത്തിയാല്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് നീല്‍ ഫെര്‍ഗൂസന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.