CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 8 Seconds Ago
Breaking Now

പണപ്പെരുപ്പം കുതിച്ചുയരും, സമ്മതിച്ച് പ്രധാനമന്ത്രി; യുദ്ധം വരുത്തിവെച്ച പണപ്പെരുപ്പ ആഘാതം നേരിടാന്‍ ബ്രിട്ടന്‍ തയ്യാറായിരിക്കണം; യുദ്ധം അവസാനിച്ചാലും എളുപ്പമൊന്നും സാധാരണ സ്ഥിതിയിലേക്ക് എത്തില്ല; അവസരം യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ പ്രയോഗിക്കുമോ?

ലോക്കല്‍ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് സ്റ്റാര്‍മറുടെ കസേര ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ്

ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ ശരിവെച്ച് പ്രധാനമന്ത്രി. യുദ്ധം അവസാനിച്ചാലും തികച്ചും സ്വാഭാവിക നിലയിലേക്ക് മടങ്ങുന്നതിന് പകരം പുതിയ 'വഴി' തെരഞ്ഞെടുക്കുന്നതാണ് ശരിയായ മാര്‍ഗ്ഗമെന്ന് സ്റ്റാര്‍മര്‍ പറയുന്നു. 

യുകെയുടെ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലേക്ക് പോകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. ഹോര്‍മുസ് കടലിടുക്ക് തുറന്ന് കിടന്നാലും എല്ലാം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

യുദ്ധം ആരംഭിച്ചതോടെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഇറാന്‍ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തി. ഇതിന് മറുപടിയായി ഇറാന്‍ പോര്‍ട്ടിലേക്ക് വരികയും, പോകുകയും ചെയ്യുന്ന കപ്പലുകള്‍ തടയുകയാണ് യുഎസ്. ഇത് ആഗോള തലത്തില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. 

എണ്ണവിലയിലെ കുതിപ്പ് വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ അവസരം മുതലാക്കി യൂറോപ്യന്‍ യൂണിയനുമായി രാജ്യത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍മര്‍. ഊര്‍ജ്ജ വിഷയത്തില്‍ യുകെ സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് സ്റ്റാര്‍മറുടെ കസേര ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ്. താന്‍ ടേം തികയ്ക്കുമെന്ന് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.