CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 26 Seconds Ago
Breaking Now

ഗോള്‍ഡേഴ്‌സ് ഗ്രീനിലെ അക്രമിക്ക് 'ഇത് സ്ഥിരം' പരിപാടി! മുന്‍പ് രണ്ട് പോലീസുകാരെയും, പോലീസ് നായയെ വരെ കുത്തിയ കേസിലെ പ്രതി; ഗവണ്‍മെന്റിന്റെ കെയര്‍ ഇന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പുറത്തിയ ശേഷം അതിക്രമം; 45-കാരന്‍ സുലൈമാന്‍ സ്വതന്ത്രനായതില്‍ ചോദ്യം നേരിട്ട് ഗവണ്‍മെന്റ്

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ ജൂതവംശജര്‍ക്ക് എതിരെ നടന്ന അക്രമങ്ങള്‍ക്ക് നോട്ടിംഗ്ഹാമിലും, സൗത്ത്‌പോര്‍ട്ടിലും നടന്ന അക്രമങ്ങളുമായി സാമ്യമുണ്ടെന്ന് ശ്രോതസ്സ്

ഗോള്‍ഡേഴ്‌സ് ഗ്രീനിലെ കത്തിക്കുത്ത് അക്രമണങ്ങളില്‍ പ്രതിസ്ഥാനത്ത് ലേബര്‍ ഗവണ്‍മെന്റ്. മുന്‍പ് രണ്ട് പോലീസുകാരെയും, ഒരു പോലീസ് നായയെയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ലണ്ടനിലെ ഭീകരാക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് ഇത്. 

45-കാരന്‍ ഇസാ സുലൈമാനെ ഗവണ്‍മെന്റിന്റെ കെയര്‍ ഇന്‍ കമ്മ്യൂണിറ്റി പ്രോഗ്രാം പ്രകാരമാണ് സൈക്യാട്രിക് യൂണിറ്റില്‍ നിന്നും അടുത്തിടെ പുറത്തുവിട്ടത്. ഇതോടെ ഭീകരാക്രമണ സാധ്യതയുള്ള വ്യക്തിയുടെ നിരീക്ഷണത്തില്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നുവെന്ന സംശയങ്ങളിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. Man in a blue jacket and grey pants walking on a sidewalk, carrying a white object in his right hand.

പ്രതിക്ക് അതിക്രമങ്ങളുടെയും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെയും പശ്ചാത്തലമുണ്ടെന്ന് മെറ്റ് കമ്മീഷണര്‍ മാര്‍ക്ക് റൗളി വ്യക്തമാക്കി. സുലൈമാന്റെ തീവ്രവാദ ചിന്താഗതികളെ കുറിച്ച് മുന്‍പ് ആശങ്കകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ 2020-ല്‍ പ്രിവന്റ് പ്രോഗ്രാമില്‍ റഫര്‍ ചെയ്തിരുന്നു, റൗളി വെളിപ്പെടുത്തി. 

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ ജൂതവംശജര്‍ക്ക് എതിരെ നടന്ന അക്രമങ്ങള്‍ക്ക് നോട്ടിംഗ്ഹാമിലും, സൗത്ത്‌പോര്‍ട്ടിലും നടന്ന അക്രമങ്ങളുമായി സാമ്യമുണ്ടെന്ന് ഒരു ശ്രോതസ്സ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുകെയുടെ തീവ്രവാദ ഭീഷണി നില 'സാധ്യത' എന്നതില്‍ നിന്നും 'ഗുരുതരം' എന്ന നിലയിലേക്ക് ഉയര്‍ത്തി. അടുത്ത ആറ് മാസത്തില്‍ ഒരു ഭീകരാക്രമണം നടക്കാന്‍ സാധ്യത കൂടുതലെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.