CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 45 Seconds Ago
Breaking Now

അവിടെ സമരം, ഇവിടെ പിഴിയല്‍! ബിഎംഎ റസിഡന്റ് ഡോക്ടര്‍ യൂണിയന്‍ മേധാവി എന്‍എച്ച്എസിന് പേറോള്‍ സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്ന കമ്പനി മുതലാളി; ബ്രിട്ടന് ബില്ല്യണുകള്‍ നഷ്ടം വരുത്തിവെയ്ക്കുന്ന സമരങ്ങള്‍ നടത്തുന്നതിനിടെ ലാഭം കൊയ്ത് ഡോ. ഫ്‌ളെച്ചര്‍

ഡോക്ടര്‍മാരുടെ ഓവര്‍ടൈം ക്ലെയിം മാനേജ് ചെയ്യാന്‍ സഹായിക്കുന്ന പേപള്‍സ് ലിമിറ്റഡ് 20,000 പൗണ്ട് ചാര്‍ജ്ജ് ചെയ്താണ് സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്

എന്‍എച്ച്എസിന് സമരങ്ങള്‍ എപ്പോഴും നഷ്ടക്കച്ചവടമാണ്. റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കുകള്‍ വലിയ നഷ്ടം സമ്മാനിച്ച് കൊണ്ടിരിക്കുകയാണ്. രോഗികള്‍ക്ക് ചികിത്സ മുടങ്ങുന്നതിനൊപ്പം ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ എന്‍എച്ച്എസിന് ഒരു ഭാഗത്ത് വലിയ നഷ്ടം സമ്മാനിക്കുമ്പോള്‍ മറുഭാഗത്ത് എന്‍എച്ച്എസില്‍ നിന്നും പണം കൊയ്യാനും ചിലര്‍ക്ക് മടിയില്ലെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 

എന്‍എച്ച്എസിനെയും, ഗവണ്‍മെന്റിനെയും വെല്ലുവിളിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍ മേധാവി ഡോ. ജാക്ക് ഫ്‌ളെച്ചറാണ് നികുതിദായകരുടെ പണം നഷ്ടമാക്കുന്നതിനൊപ്പം, ഇതില്‍ നിന്നും ലാഭവും നേടുന്നത്. ഡോ. ഫ്‌ളെച്ചര്‍ സഹസ്ഥാപകനായ കമ്പനി ഹെല്‍ത്ത് സര്‍വ്വീസിന് പേറോള്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. 

ശമ്പളത്തിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സേവനം നിര്‍ത്തിവെയ്ക്കുമ്പോഴാണ് മറുഭാഗത്ത് ഹെല്‍ത്ത് സര്‍വ്വീസിന് പുറമെ നിന്നുള്ള സേവനത്തിലൂടെ ബിഎംഎ മേധാവി പണം കൊയ്യുന്നത്. റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് പിന്നിലെ പ്രധാന കണ്ണിയാണ് ഈ 30-കാരന്‍. ഇതുവരെ നടത്തിയ 15 പണിമുടക്കുകളിലൂടെ 3 ബില്ല്യണ്‍ പൗണ്ട് നഷ്ടമാണ് ഇവര്‍ എന്‍എച്ച്എസിന് വരുത്തിവെച്ചത്. 

ഡോക്ടര്‍മാരുടെ ഓവര്‍ടൈം ക്ലെയിം മാനേജ് ചെയ്യാന്‍ സഹായിക്കുന്ന പേപള്‍സ് ലിമിറ്റഡ് 20,000 പൗണ്ട് ചാര്‍ജ്ജ് ചെയ്താണ് സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്. സൗത്ത് ടീസ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡോക്ടര്‍ കൂടിയാണ് ഡോ. ഫ്‌ളെച്ചര്‍. എന്‍എച്ച്എസ് കരാറുകള്‍ സ്വതന്ത്ര മേഖലയ്ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെ നിശിതമായി എതിര്‍ക്കുന്നതാണ് ബിഎംഎ നിലപാട് എന്നതാണ് വൈരുദ്ധ്യം. 




കൂടുതല്‍വാര്‍ത്തകള്‍.