CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 47 Seconds Ago
Breaking Now

14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സ്, ചിത്രീകരണം; മൂന്ന് മക്കളുടെ അമ്മയായ 27-കാരിക്ക് ഇനി രണ്ട് വര്‍ഷത്തിലേറെ കമ്പിയെണ്ണാം! സ്‌നാപ്ചാറ്റില്‍ സന്ദേശങ്ങള്‍ അയച്ച് പരിചയം ഉപയോഗപ്പെടുത്തി

കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം നല്‍കിയതോടെ ഓഫീസര്‍മാര്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും, മറ്റ് ഡിവൈസുകളും പിടിച്ചെടുത്തു

സ്‌നാപ്ചാറ്റില്‍ സന്ദേശങ്ങള്‍ കൈമാറിയ ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്ന് മക്കളുടെ അമ്മയായ യുവതിക്ക് രണ്ട് വര്‍ഷത്തിലേറെ ജയില്‍ശിക്ഷ. കംബ്രിയ, പെന്റിത്ത് സ്വദേശിനിയായ 27-കാരി സോഫി ഹിന്‍ഡ്മാര്‍ച്ചാണ് 2019ല്‍ 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയുമായി സന്ദേശങ്ങള്‍ കൈമാറി തുടങ്ങിയത്. 

ഈ ബന്ധം മുന്നോട്ട് പോകുകയും പിന്നീട് ലൈംഗിക ചുവയുള്ള ചിത്രങ്ങളും, വീഡിയോയും കൈമാറുകയും ചെയ്‌തെന്ന് കാര്‍ലൈല്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വിശദമാക്കപ്പെട്ടു. ഹിന്‍ഡ്മാര്‍ച്ചിന്റെ വീട്ടില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ മുതല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു തുടങ്ങി. 

എന്നാല്‍ സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്ന് ഹിന്‍ഡ്മാര്‍ച്ച് സമ്മതിച്ചു. ഒന്‍പത് കുറ്റങ്ങളും സമ്മതിച്ചതോടെ രണ്ട് വര്‍ഷവും, ഒന്‍പത് മാസവും ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം അനിശ്ചിതമായി സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കി. 

ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ യുവതി ചിത്രീകരിച്ചതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം നല്‍കിയതോടെ ഓഫീസര്‍മാര്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും, മറ്റ് ഡിവൈസുകളും പിടിച്ചെടുത്തു. പോലീസ് ഇന്റര്‍വ്യൂവില്‍ കുറ്റങ്ങള്‍ നിഷേധിച്ച ശേഷമാണ് ഇവര്‍ കോടതിയില്‍ സത്യം പറഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.