CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 2 Seconds Ago
Breaking Now

യുകെയിലെ ഇന്ത്യന്‍ വേരിയന്റ്; അടിയന്തര യോഗം വിളിച്ച് സേജ് വിദഗ്ധര്‍; ലോക്ക്ഡൗണ്‍ ഇളവുകള്‍ വൈകുമെന്ന ആശങ്കകള്‍ തള്ളി നം.10; ബോള്‍ട്ടന് പുറമെ ബ്ലാക്‌ബേണ്‍ വിത് ഡാര്‍വെനിലും കേസുകള്‍ കുതിക്കുന്നു; മാഞ്ചസ്റ്ററില്‍ 16-കാര്‍ക്ക് മുകളില്‍ വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് മേയര്‍

ഇംഗ്ലണ്ടിലെ നാല് മേഖലകളിലാണ് ഇന്ത്യന്‍ വേരിയന്റ് കൂടുതലായി കാണപ്പെടുന്നതെന്ന് വ്യക്തമായിട്ടുണ്ട്

യുകെയില്‍ ഇന്ത്യന്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് കമ്മിറ്റി. ഇംഗ്ലണ്ടിലെ നാല് ലോക്കല്‍ അതോറിറ്റികളില്‍ പുതിയ വേരിയന്റ് സജീവമായി മാറിയതോടെയാണ് ഇത്. ലണ്ടന് പുറമെ ബെഡ്‌ഫോര്‍ഡ്, സൗത്ത് നോര്‍ത്താംപ്ടണ്‍ഷയര്‍ എന്നിവിടങ്ങളിലെ പകുതിയോളം കേസുകളുടെയും കാരണം ബി.1.617.2 വൈറസ് വേരിയന്റാണെന്നാണ് കരുതുന്നത്. കെന്റ് വേരിയന്റിനേക്കാള്‍ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്ധര്‍ ആശങ്ക അറിയിച്ചതോടെയാണ് അടിയന്തര യോഗം. 

എന്നാല്‍ സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ റോഡ്മാപ്പില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന വാര്‍ത്തകളെ ഡൗണിംഗ് സ്ട്രീറ്റ് തള്ളിക്കളഞ്ഞു. നടപടിക്രമങ്ങള്‍ മുന്‍പ് നിശ്ചയിച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് നം.10 വ്യക്തമാക്കി. മെയ് 17നാണ് അടുത്ത ഇളവുകള്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ വേരിയന്റ് അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 21ന് അന്തിമ ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ വൈകലിന് സാധ്യതയുണ്ടെന്നാണ് ഒരു സേജ് അംഗം ഐ ന്യൂസ്‌പേപ്പറിനോട് വെളിപ്പെടുത്തിയത്. 

അടുത്ത മാസം ദേശീയ വിലക്കുകള്‍ അവസാനിക്കുമെങ്കിലും ഇതിന് ശേഷം ലോക്കല്‍ ലോക്ക്ഡൗണുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് വിസമ്മതിച്ചു. അടുത്ത ആഴ്ചകളിലായി മുളപൊട്ടിയ നിരവധി വ്യാപനങ്ങള്‍ നിരീക്ഷിച്ച് വരികയാണ് അധികൃതര്‍. ഒരു തീരുമാനവും പൂര്‍ണ്ണമായി ഇല്ലാതാകുമെന്ന് പറയാന്‍ കഴിയില്ല. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ പദ്ധതി മുന്‍പ് തീരുമാനിച്ചത് പോലെ നടക്കും. മുന്‍പ് പരീക്ഷിച്ച ടിയര്‍ സിസ്റ്റവും, പ്രാദേശിക ലോക്ക്ഡൗണിലേക്കും പോകുന്നത് ഒഴിവാക്കാനാണ് ഈ മെല്ലെപ്പോക്ക്. അപകടം എപ്പോഴും മുന്നിലുണ്ട്, അദ്ദേഹം വിശദമാക്കി. 

അതേസമയം ഇന്ത്യന്‍ വേരിയന്റ് പടരുന്ന സാഹചര്യത്തില്‍ ബോള്‍ട്ടണിലെയും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെയും 16ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിലെ നാല് മേഖലകളിലാണ് ഇന്ത്യന്‍ വേരിയന്റ് കൂടുതലായി കാണപ്പെടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബോള്‍ട്ടണ്‍, സമീപപ്രദേശമായ ബ്ലാക്‌ബേണ്‍ വിത് ഡാര്‍വെന്‍ എന്നിവിടങ്ങളില്‍ 93, 86 ശതമാനം കേസുകളാണ് ഒരാഴ്ച കൊണ്ട് സൃഷ്ടിക്കപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.