CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 36 Seconds Ago
Breaking Now

തുടര്‍ച്ചയായി രണ്ട് കൊക്കൊ-കോള കുടിച്ചു; മരണം പിന്നാലെ! ഉച്ചഭക്ഷണത്തിന് പങ്കാളിക്കൊപ്പം ഇറങ്ങിയ കെയറര്‍ കൊക്കോ-കോള കുടിച്ചതിനെ തുടര്‍ന്ന് മരണത്തെ പുല്‍കി?

ഡയബറ്റിസ് നിയന്ത്രിക്കാനും, ജിപിയെ കാണാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ നിരാകരിച്ചും മുന്നോട്ട് പോകവെയാണ് കൊക്കൊ-കോളയുടെ രൂപത്തില്‍ മരണം പിടികൂടിയത്

പൊടുന്നനെ മരണം തേടിയെത്തിയ കെയററുടെ മരണകാരണത്തെ കുറിച്ചുള്ള ഇന്‍ക്വസ്റ്റ് വിരല്‍ ചൂണ്ടിയത് കൊക്കോ-കോളയ്ക്ക് നേര്‍ക്ക്! അധികമായി കൊക്കോ-കോള കുടിച്ചതാണ് കെയററെ പൊടുന്നനെയുള്ള മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 

ബക്കിംഗ്ഹാംഷയറിലെ ബീക്കണ്‍സ്ഫീല്‍ഡിലുള്ള വീട്ടില്‍ വെച്ചാണ് സ്റ്റീഫന്‍ പെയിന്‍ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 11ന് 61-ാം വയസ്സിലായിരുന്നു ഇത്. പങ്കാളി ടിനാ കാര്‍പെന്ററിനൊപ്പം ഒരു പബ്ബില്‍ ഉച്ചഭക്ഷണത്തിന് പെയിന്‍ കയറിയിരുന്നു. 

എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടിയ പെയിന്‍ ഇതിന് പകരം രണ്ട് കൊക്കോ-കോള കുടിച്ചെന്ന് ബീക്കണ്‍സ്ഫീല്‍ കൊറോണേഴ്‌സ് കോടതിയില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ വിശദമാക്കപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം വിറയ്ക്കാനും, സംസാരിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്ത പെയിന്‍ മരിക്കുകയും ചെയ്തു. 

എപിലെപ്‌സിയും, ടൈപ്പ് 2 ഡയബറ്റിസും പിടിപെട്ട, അമിത വണ്ണമുണ്ടായിരുന്ന പെയിന്റെ മരണത്തിന് കൊക്കോ-കോള അമിതമായി കുടിച്ചത് കാരണമായിരിക്കാമെന്നാണ് വ്യക്തമാകുന്നത്. കോള അമിതമായി കുടിച്ചതോടെ ഗുരുതരമായ രീതിയില്‍ ശാരീരിക ആരോഗ്യം കുറയാന്‍ ഇടയായെന്ന് കൊറോണര്‍ ഇയാന്‍ വെയ്ഡ് വ്യക്തമാക്കി. 

ഡയബറ്റിസ് നിയന്ത്രിക്കാനും, ജിപിയെ കാണാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ നിരാകരിച്ചും മുന്നോട്ട് പോകവെയാണ് കൊക്കൊ-കോളയുടെ രൂപത്തില്‍ മരണത്തില്‍ വേഗം പിടികൂടിയത്!




കൂടുതല്‍വാര്‍ത്തകള്‍.