CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 44 Seconds Ago
Breaking Now

ഇംഗ്ലണ്ട് ഹെര്‍ഡ് ഇമ്മ്യൂണിറ്റിയിലേക്ക്! പത്തില്‍ ഒന്‍പത് പേര്‍ക്കും കൊവിഡിനെതിരെ ആന്റിബോഡി; ജൂലൈ 19ന് സ്വാതന്ത്ര്യം ഉറപ്പ്; മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, വര്‍ക്ക് ഫ്രം ഹോമും ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ് നിയമങ്ങളും നീക്കും; നാല് മാസത്തെ ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും രാജ്യം ആത്മവിശ്വാസത്തില്‍

വൈറസിന്റെ വ്യാപനം തുടര്‍ന്നും തടയാന്‍ വ്യക്തിപരമായ ഉത്തരവാദിത്വത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക

ജൂലൈ 19ന് ഇംഗ്ലണ്ട് എല്ലാ വിധത്തിലുമുള്ള കൊവിഡ് വിലക്കുകളില്‍ നിന്നും മുക്തമായേക്കൂം. ഇന്‍ഫെക്ഷന്‍ നിരക്ക് ഉയരുമ്പോഴും രാജ്യം ഹെര്‍ഡ് ഇമ്മ്യൂണിറ്റിയിലേക്ക് നീങ്ങുന്നതാണ് ഇതിന് സഹായിക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, പൊതുസ്ഥലങ്ങളില്‍ ഫേസ് മാസ്‌ക്, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള കൊവിഡ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. 

അടുത്ത ആഴ്ചകളില്‍ തന്നെ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ ഉയരുമ്പോഴും മരണനിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള ഡാറ്റകള്‍ ആത്മവിശ്വാസം നല്‍കിയതോടെയാണ് ഫ്രീഡം ഡേയിലേക്ക് വഴിതുറക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് അണ്‍ലോക്കിംഗ് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂണ്‍ 21ല്‍ നിന്നും നാലാഴ്ചത്തേക്ക് നടപടികള്‍ നീട്ടിവെയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത് ഡെല്‍റ്റ വേരിയന്റാണ്. 

ഈ നാലാഴ്ച കൊണ്ട് ബ്രിട്ടനില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. അടുത്ത മാസത്തില്‍ കൂടുതല്‍ വിലക്കുകള്‍ നീക്കാന്‍ കഴിയുമെന്നാണ് നിലവിലെ കണക്കുകള്‍ നല്‍കുന്ന സൂചന. ജൂലൈ 19 തന്നെയാണ് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഏറ്റവും അടുത്ത തീയതിയെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ ടൈംസിനോട് പറഞ്ഞു. 

വൈറസിന്റെ വ്യാപനം തുടര്‍ന്നും തടയാന്‍ വ്യക്തിപരമായ ഉത്തരവാദിത്വത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുക. രാജ്യം ഹെര്‍ഡ് ഇമ്മ്യൂണിറ്റിയിലേക്ക് നീങ്ങുന്നുവെന്നതും ആശ്വാസകരമായ വാര്‍ത്തയാണ്. കൊവിഡിന് എതിരെ പത്തില്‍ ഒന്‍പത് പേര്‍ക്കും ആന്റിബോഡികള്‍ ഉണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ബ്ലഡ് ടെസ്റ്റിംഗ് സര്‍വ്വെയാണ് യുകെയുടെ വമ്പന്‍ വാക്‌സിനേഷന്‍ വിജയത്തിന് തെളിവാകുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.