CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Seconds Ago
Breaking Now

ഹാരി കാത്തുവെയ്ക്കുന്നത് 4 'പുസ്തക ബോംബുകള്‍! രാജകുമാരന്റെ കരാര്‍ നാല് പുസ്തകങ്ങള്‍ക്കായി; ഒരു പുസ്തകം രാജ്ഞിയുടെ മരണശേം മാത്രം പ്രസിദ്ധീകരിക്കും; ഡ്യൂക്കിന്റെ കരാര്‍ പിടിച്ചെടുക്കാന്‍ നടന്നത് 40 മില്ല്യണ്‍ ഡോളര്‍ വരെ ലേലംവിളി; വമ്പന്‍ കരാറില്‍ മെഗാന്റെ പുസ്തകം ഫ്രീ?

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായുള്ള കരാര്‍ അനുസരിച്ച് ഹാരിയുടെ ഭാര്യ മെഗാന്‍ ഒരു വെല്‍നെസ് ഗൈഡും എഴുതും

ഹാരി രാജകുമാരന്‍ തന്റെ ജീവിതകഥ എഴുതുന്നുവെന്ന് കേട്ടപ്പോള്‍ രാജകൊട്ടാരത്തില്‍ അങ്കലാപ്പ് തുടങ്ങിയിരുന്നു. ഒരു പുസ്തകം പുറത്തുവരുന്നു എന്ന് മാത്രമാണ് അതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഒന്നിന് പകരം നാല് പുസ്തകങ്ങളാണ് ഹാരി ജീവിതത്തെ കുറിച്ച് എഴുതുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബക്കിംഗ്ഹാം കൊട്ടാരത്തിലുള്ളവരെ വിറളി പിടിപ്പിക്കാന്‍ പോന്ന അവസ്ഥയാണ് പുറത്തുവരുന്നത്. 

നാല് പുസ്തകങ്ങളുടെ വമ്പന്‍ കരാറിലാണ് ഹാരി രാജകുമാരന്‍ ഒപ്പുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു പുസ്തകം രാജ്ഞിയുടെ മരണശേഷം മാത്രമാണ് പ്രസിദ്ധീകരിക്കുകയെന്നും സൂചനയുണ്ട്. അതിനര്‍ത്ഥം അവരെയെല്ലാം വേദനിപ്പിക്കാന്‍ പാകത്തിനുള്ള വെടിക്കോപ്പുകള്‍ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് തന്നെ!

ഹാരി രാജകുമാരന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഓര്‍മ്മക്കുറിപ്പ് ഒരു മഞ്ഞുമലയുടെ തുടക്കം മാത്രമാണെന്ന് മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ലേലം വിളിച്ചാണ് തന്റെ അനുഭവക്കുറിപ്പുകള്‍ ഹാരി പുസ്തക രൂപത്തിലാക്കുന്നത്. സസെക്‌സ് ഡ്യൂക്ക് നേരിട്ട് ലേലംവിളി പരിശോധിച്ചു. 18 മില്ല്യണ്‍ ഡോളറില്‍ ലേലം തുടങ്ങാന്‍ പ്രസാധകരോട് ഹാരി ആവശ്യപ്പെട്ടിരുന്നു. 

ഈ കരാര്‍ പ്രകാരം ആദ്യത്തെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം അടുത്ത വര്‍ഷം പുറത്തിറങ്ങും. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി നടക്കുന്ന അതേ വര്‍ഷമാണ് പുസ്തകം എത്തുന്നത്. രണ്ടാമത്തെ പുസ്തകം പുറത്തിറക്കാന്‍ രാജ്ഞിയുടെ മരണം വരെ കാത്തിരിക്കുകയും ചെയ്യും. 

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായുള്ള കരാര്‍ അനുസരിച്ച് ഹാരിയുടെ ഭാര്യ മെഗാന്‍ ഒരു വെല്‍നെസ് ഗൈഡും എഴുതും. നാലാമത്തെ പുസ്തകത്തിന്റെ ഉള്ളടക്കം ഇപ്പോഴും അജ്ഞാതമാണ്. ലണ്ടനില്‍ നിന്നുള്ള പ്രസാധകര്‍ നേരിട്ടും, മറ്റുള്ളവര്‍ വീഡിയോ കോളിലുമാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.