CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 19 Minutes 31 Seconds Ago
Breaking Now

യുകെയില്‍ 100 മില്ലിമീറ്റര്‍ മഴ പെയ്യുമെന്ന് മെറ്റ് ഓഫീസ്; ഇടിമിന്നലിനൊപ്പം, മഴയും കനക്കും; മിന്നലില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചു

സതേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നിവിടങ്ങളില്‍ 100 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് മെറ്റ് ഓഫീസ് സാധ്യത കല്‍പ്പിക്കുന്നത്

യുകെയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ഇന്നും തുടരുമെന്ന് മെറ്റ് ഓഫീസ്. അതിശക്തമായ മഴ ചൂട് കാലാവസ്ഥയ്ക്ക് ഇടവേള തീര്‍ത്തിരിക്കുകയാണ്. പല ഭാഗത്തും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇത് കാരണമായി. ഹാംപ്ഷയറില്‍ ശക്തമായ ഇടിമിന്നലില്‍ 70-കാരിയുടെ വീടിന് മുകളില്‍ തീപിടിച്ചു. ഭാഗ്യത്തിന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചു. 

ഇടിമിന്നലിന്റെ ആഘാതം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. പുറത്തിറങ്ങി നോക്കുമ്പോഴേക്കും വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചിരുന്നു. ലിവര്‍പൂളില്‍ പല ഭാഗത്തും വെള്ളപ്പൊക്കത്തിലേക്കാണ് ജനങ്ങള്‍ ഉണര്‍ന്നത്. സ്‌കൂള്‍ ഹോളിഡേ ആരംഭിക്കുന്നതിനാല്‍ ആളുകള്‍ വന്‍തോതില്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. 

55 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശുന്നതിനാല്‍ ടെന്റുകളും, കാരവാനും ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും, ആലിപ്പഴ വര്‍ഷവും മൂലം വെള്ളപ്പൊക്കവും, യാത്രാ തടസ്സങ്ങളും ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒന്നര മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഏതാനും മണിക്കൂറുകള്‍ക്കിടെ വീക്കെന്‍ഡില്‍ പെയ്യുക. 

സതേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ് എന്നിവിടങ്ങളില്‍ 100 മില്ലിമീറ്റര്‍ വരെ മഴയ്ക്കാണ് മെറ്റ് ഓഫീസ് സാധ്യത കല്‍പ്പിക്കുന്നത്. വിവിധ സംഭവങ്ങളിലായി ഒരാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ 25 പേരാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.