
















അടുത്ത വര്‍ഷം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ബംപര്‍ കൗണ്‍സില്‍ ബില്‍ വര്‍ദ്ധന നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 70% വരെ വര്‍ദ്ധനവാണ് പല കൗണ്‍സിലുകളും കണക്കുകൂട്ടുന്നത്. ഗവണ്‍മെന്റ് ഫണ്ടിംഗിലെ പോരായ്മ കൗണ്‍സിലുകളെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുകയാണെന്ന് ഒരു ലണ്ടന്‍ കൗണ്‍സില്‍ വെളിപ്പെടുത്തി.
നവംബര്‍ 12ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വമ്പന്‍ വര്‍ദ്ധനവുമായി മുന്നോട്ട് പോകുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കെന്‍സിംഗ്ടണ്‍ & ചെല്‍സി കൗണ്‍സില്‍ പ്രദേശവാസികളുമായി കണ്‍സള്‍ട്ടേഷന്‍ നടത്തും. ഇവിടെ ശരാശരി ബാന്‍ഡ് ഡി കൗണ്‍സില്‍ ടാക്‌സ് ബില്‍ 1643.44 പൗണ്ടിലാണ്. 
അയല്‍ക്കാരായ ഹാമര്‍സ്മിത്ത് & ഫുള്‍ഹാം 150% വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധന വരുത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാന്‍ഡ്‌സ്‌വര്‍ത്ത് 94% വര്‍ദ്ധനവാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, സിറ്റി ഓഫ് ലണ്ടന്‍ & വിന്‍ഡ്‌സര്‍, മെയ്‌ഡെന്‍ഹെഡ് കൗണ്‍സിലുകളും ക്യാപ്പിന് മുകളില്‍ നിരക്ക് ഉയര്‍ത്താന്‍ പരിഗണിക്കുന്നുണ്ട്.
5% പരിധിക്ക് മുകളില്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ബാര്‍ണെറ്റ്, ബ്രോംലി, ലാംബെത്ത് കൗണ്‍സിലുകള്‍ ഗവണ്‍മെന്റിനോട് അനുമതി ചോദിച്ചിട്ടുണ്ട്. കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പ്രതിവര്‍ഷം 5% ക്യാപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബില്‍ വര്‍ദ്ധന സംഭവിച്ചാല്‍ സാമ്പത്തികമായി ഞെരുക്കത്തിലായ കുടുംബങ്ങളാണ് സമ്മര്‍ദത്തിലാകുന്നത്.