CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 27 Minutes 57 Seconds Ago
Breaking Now

ഇപ്പോഴാണ് യഥാര്‍ത്ഥ ഡെലിവെറി മാനായത്! ജോലിക്കിടെ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില്‍; 999ല്‍ മിഡ്‌വൈഫിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് പ്രസവം എടുത്ത് 29-കാരന്‍

കുഞ്ഞ് ബെല്ല ഇപ്പോള്‍ പോര്‍ട്‌സ്മൗത്തിലെ ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലാണുള്ളത്

കൊറിയറുകള്‍ വിതരണം ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട് നിലവിളിച്ച സ്ത്രീയുടെ കരച്ചില്‍ കേട്ട് പ്രസവം എടുക്കാന്‍ സഹായിച്ച് ഡെലിവെറി മാന്‍. ഹെര്‍മിസ് പാക്കേജ് ഡെലിവെറി നടത്തുന്നതിനിടെയാണ് ഒരു വീട്ടില്‍ ആളെ കൊല്ലാന്‍ പോകുന്ന തരത്തില്‍ പെറി റയാന്‍ കരച്ചില്‍ കേട്ടത്. 

ഹാംപ്ഷയറിലെ വാട്ടര്‍ലൂവില്ലെയിലുള്ള വീടിന്റെ മുന്‍വശത്ത് വെള്ളം പൊട്ടിയ നിലയില്‍ നിന്ന 30-കാരി ഖാന്‍ ഷോക്കറിനെ സഹായിക്കാതെ മറ്റ് വഴിയില്ലെന്ന നിലയിലായിരുന്നു 29-കാരന്‍. എന്താണ് ചെയ്യേണ്ടതെന്ന് പോലും പെറിക്ക് പിടിയുണ്ടായില്ല. 

999-ല്‍ നിന്നും മിഡ്‌വൈഫിന്റെ ഉപദേശങ്ങള്‍ കേട്ട് പെറി പ്രസവം എടുക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവ് ജോലിസ്ഥലത്ത് നിന്നും മകളുടെ ജന്മസമയത്ത് കൃത്യമായി സ്ഥലത്തെത്തി. ഇതോടെ ഭര്‍ത്താവിന്റെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്ത് സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ക്ക് കൈമാറി. 

കൊറിയര്‍ ഡ്രൈവര്‍ ഞെട്ടലിലായി പോയത് കൊണ്ട് പിന്നീട് ആ ദിവസം ജോലിയില്‍ തുടരാന്‍ സാധിച്ചതുമില്ല. എന്നിരുന്നാലും പെറിയോട് കുടുംബം നന്ദി പറയുകയും, ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിച്ച് ഇരിക്കുകയുമാണ്. കുഞ്ഞ് ബെല്ല ഇപ്പോള്‍ പോര്‍ട്‌സ്മൗത്തിലെ ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലാണുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.