CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 17 Minutes Ago
Breaking Now

സാല്‍ഫോര്‍ഡില്‍ തിരുനാളിന് കൊടിയേറി . വിശുദ്ധ എവുപ്രേസ്യ മിഷന്‍ ഉത്ഘാടനം നാളെ

സാല്‍ഫോഡ്, ട്രാഫോഡ്, നോര്‍ത്ത് മാഞ്ചസ്റ്റര്‍, വാറിങ്ടന്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും  തിരുനാളും സംയുക്തമായി ആഗസ്റ്റ് 29 ഞായര്‍ 2:15 ന് സെന്റ് മേരീസ് ചര്‍ച്ച് എക്കിള്‍സില്‍ നടക്കും (M30 0LU). തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഇന്നലെ നടന്നു .മിഷന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ പുളിന്താനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട് കാര്‍മികത്വം വഹിച്ചു . 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ  കാര്‍മ്മികത്വത്തില്‍ നാളെ  നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സാല്‍ഫോഡ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോണ്‍ അര്‍നോള്‍ഡ് പിതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും. വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. ജിനോ അരീക്കാട്ട്, മോണ്‍. സജി മലയില്‍ പുത്തന്‍പുര, മാഞ്ചസ്റ്റര്‍ റീജ്യണല്‍ കോഡിനേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോ മൂലച്ചേരി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തിരുനാളിന് ഒരുക്കമായി ആഗസ്റ്റ് 20 മുതല്‍ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. . പ്രധാന തിരുനാള്‍ ദിനമായ ആഗസ്റ്റ് 29 ന് ആഘോഷമായ വി.കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷന്റെ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാന്‍ ട്രസ്റ്റിമാരായ ജാക്‌സണ്‍ തോമസ് (07403863777), വിന്‍സ് ജോസഫ് (07877852815), സിബി വേകത്താനം (07903748605), സ്റ്റാനി എമ്മാനുവേല്‍ (07841071339) എന്നിവരുടെയും തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോണിന്റെയും (07886733143)  നേതൃത്വത്തിലുള്ള വിവിധ  കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

തിരുനാളിലും വി.കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

ഫാ. ജോണ്‍ പുളിന്താനത്ത്

മിഷന്‍ കോഡിനേറ്റര്‍

SHYMON THOTTUMKAL

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.