CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 28 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ മരിയന്‍ റസിഡന്‍ഷ്യല്‍ ധ്യാനം ഒക്ടോ: 9-11 വരെ

റാംസ്‌ഗേറ്റ്: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ത്രിദിന മരിയന്‍ റസിഡന്‍ഷ്യല്‍  ധ്യാനം ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തപ്പെടുന്നു.  ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ജപമാലയുടെ ഭക്ത്യാദര മാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആത്മീയ ചൈതന്യത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ധ്യാനം സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 9 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ധ്യാനം ആരംഭിച്ച് ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും.

രാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍  അഭിഷിക്ത ധ്യാനഗുരുക്കളുമായ  ഫാ. തോമസ് എട്ടിയില്‍, ഫാ. മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ. പോള്‍ പള്ളിച്ചാംകുടിയില്‍ എന്നിവര്‍ മരിയന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

പരിശുദ്ധ കന്യകാമറിയത്തെ ദിവ്യരക്ഷകന്റെ പരിശുദ്ധ അമ്മയും, വിശ്വാസത്തിന്റെ മാതാവും, ശക്തയായ മാധ്യസ്ഥയും ആയി കൂടുതല്‍ അടുത്തറിയുന്നതിനും, അവിടുത്തെ സ്‌നേഹവും സംരക്ഷണവും ജീവിതത്തില്‍ അനുഭവിച്ചറിയുന്നതിനും ഈ ധ്യാനം അവസരമൊരുക്കും. 

മറിയത്തിന്റെ ശക്തമായ മാധ്യസ്ഥത്തിലൂടെ ക്രിസ്തുവിലേക്ക് കൂടുതല്‍ ചേര്‍ന്ന് കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആത്മീയ നവീകരണം നേടുവാന്‍ ധ്യാന ശുശ്രൂഷകളും തിരുക്കര്‍മ്മങ്ങളും അനുഗ്രഹദായകമാവും. 

പരിശുദ്ധ മറിയത്തിന്റെ ജീവിതവും, വിശ്വാസവും മാതൃസ്‌നേഹവും ധ്യാനിക്കുവാനും,  പ്രാര്‍ത്ഥനാജീവിതം ശക്തിപ്പെടുത്തുവാനും രജിസ്‌ട്രേഷന്‍ നടപടികള്‍

നേരത്തെ പൂര്‍ത്തിയാക്കി ധ്യാന ശുശ്രൂഷകളില്‍ പങ്കാളിത്തം ഉറപ്പാക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. 

ഭക്ഷണവും താമസവും ഉള്‍പ്പെടെ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് £75 മാത്രമാണ്. ധ്യാനത്തില്‍ പങ്കുചെയ്യുന്നവര്‍ക്കായി  ഒക്ടോബര്‍ 8 വ്യാഴാഴ്ച വൈകുന്നേരം മുതല്‍  താമസസൗകര്യം ക്രമീകരിക്കുന്നതാണ്.

ആത്മീയ നവീകരണത്തിനും പരിശുദ്ധ മറിയത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ സംരക്ഷണത്തിനും മാധ്യസ്ഥത്തിനും  പ്രാര്‍ത്ഥനാനിര്‍ഭരമായ  ധ്യാന ദിനങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

For registration please use the barcode on the poster or use the web. 

 

Contact: 07474787870

www.divineuk.org

 

*Appachan Kannanchira*

 




കൂടുതല്‍വാര്‍ത്തകള്‍.