CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 4 Seconds Ago
Breaking Now

ആംബര്‍ പട്ടികയില്‍ പെട്ട രാജ്യങ്ങളും ഗ്രീന്‍ ലിസ്റ്റിലാക്കാന്‍ ബ്രിട്ടന്‍; രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ അന്താരാഷ്ട്ര യാത്രകള്‍ ഇനി ഈസി; സമ്പൂര്‍ണ്ണ വാക്‌സിനേഷനില്ലെങ്കില്‍ മാത്രം ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും ക്വാറന്റൈന്‍; ട്രാഫിക് ലൈറ്റ് സിസ്റ്റത്തിലെ മാറ്റങ്ങള്‍ വരുന്നു

റെഡ് ലിസ്റ്റില്‍ പെട്ട യാത്ര ചെയ്യാന്‍ കഴിയാത്ത രാജ്യങ്ങളുടെ എണ്ണം പകുതിയായി ചുരുങ്ങും

കൊറോണാവൈറസ് വ്യാപനം മൂലം നടപ്പിലാക്കിയ ട്രാഫിക് ലൈറ്റ് സിസ്റ്റം വെട്ടിച്ചുരുക്കി യാത്ര ചെയ്യാനും, ചെയ്യാന്‍ കഴിയാത്തതുമായ രാജ്യങ്ങളുടേത് മാത്രമാക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ സങ്കീര്‍ണ്ണമാക്കിയ ടെസ്റ്റിംഗ് രീതികളിലും മാറ്റം വരും. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ മാത്രം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നതോടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിലയേറിയ പിസിആര്‍ ടെസ്റ്റുകള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ആവശ്യമായി വരില്ല. ഇതിന് പകരം ചെലവ് കുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റാണ് ഇവര്‍ക്ക് വേണ്ടിവരിക. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് യാത്രക്കാര്‍ എടുക്കേണ്ടിയിരുന്ന പ്രീ-ഡിപ്പാര്‍ച്ചര്‍ ടെസ്റ്റുകളും ഇതോടെ ഒഴിവാകും. ട്രാഫിക് ലൈറ്റ് നിയമങ്ങളിലാണ് പ്രധാന മാറ്റം വരുക. 

അതേസമയം വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകും. യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്ത് പോയി മടങ്ങിയാലും ഇവര്‍ക്ക് ക്വാറന്റൈന്‍ ചെയ്യേണ്ടി വരും. ഇതുവഴി വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഗ്രീന്‍, ആംബര്‍, റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ യാത്ര ചെയ്യാനും, ചെയ്യരുതാത്ത രാജ്യങ്ങളും മാത്രമായി മാറും. ഇതോടെ നിലവില്‍ ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ ഗ്രീ അല്ലെങ്കില്‍ 'ഗോ' പട്ടികയിലേക്ക് മാറും. 

റെഡ് ലിസ്റ്റില്‍ പെട്ട യാത്ര ചെയ്യാന്‍ കഴിയാത്ത രാജ്യങ്ങളുടെ എണ്ണം പകുതിയായി ചുരുങ്ങും. യാത്ര ചെയ്യുന്നവര്‍ക്ക് നൂറുകണക്കിന് പൗണ്ട് ലാഭിക്കാന്‍ ഇത് വഴി അവസരം ലഭിക്കുമെന്നും ശ്രോതസ്സുകള്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.