CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 9 Seconds Ago
Breaking Now

ഇന്ത്യ ബ്രിട്ടന്റെ 'ഗ്രീന്‍ ലിസ്റ്റില്‍'! ഒക്ടോബര്‍ 4 മുതല്‍ അന്താരാഷ്ട്ര യാത്രാ നിബന്ധനകളില്‍ ഭേദഗതി വരുത്തി ബ്രിട്ടന്‍; ബ്രിട്ടനില്‍ ഡബിള്‍ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റില്ല, ക്വാറന്റൈനുമില്ല; ഇന്ത്യയില്‍ വാക്‌സിനെടുത്തവര്‍ക്ക് ഇളവില്ല?

യുകെയില്‍ വാക്‌സിനെടുത്ത ഇന്ത്യന്‍ വംശജര്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും

കൊറോണാവൈറസ് ആഞ്ഞടിച്ചതോടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന വിലക്കുകള്‍ പിന്‍വലിച്ച് ബ്രിട്ടന്‍. ട്രാഫിക് ലൈറ്റ് സിസ്റ്റം അനുസരിച്ചുള്ള യാത്രാവിലക്കുകള്‍ക്ക് പകരം ഗ്രീന്‍, റെഡ് ലിസ്റ്റ് മാത്രമാക്കി പരിഷ്‌കരിച്ചാണ് ഇനിയുള്ള യാത്രകള്‍. ആംബര്‍ ലിസ്റ്റിലായിരുന്ന ഇന്ത്യ ഇതോടെ ഗ്രീന്‍ ലിസ്റ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 

കൊവിഡ്-19 അപകടത്തിന്റെ തോത് അനുസരിച്ചാണ് യുകെ ട്രാഫിക് ലൈറ്റ് സിസ്റ്റം പ്രവര്‍ത്തിച്ചിരുന്നത്. ഒക്ടോബര്‍ 4 മുതല്‍ ഈ നടപടി പിന്‍വലിക്കും. ലോകത്തിലെ കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടുകള്‍ക്കായി റെഡ് ലിസ്റ്റ് മാത്രമാണ് ബാക്കിയുണ്ടാവുക. ഈ 2 ടിയേര്‍ഡ് സിസ്റ്റം വര്‍ഷത്തിന്റെ അവസാനം വരെ നിലവിലുണ്ടാകുമെന്നാണ് കരുതുന്നത്. 

നിയമങ്ങള്‍ മാറുന്നതോടെ യുകെയിലുള്ള ഇന്ത്യന്‍ വംശജര്‍ക്ക് വലിയ ആശ്വാസമാണ് ലഭ്യമാകുന്നത്. പ്രത്യേകിച്ച് യുകെയില്‍ വാക്‌സിനേഷന്‍ എടുത്ത ഇന്ത്യന്‍ വംശജര്‍ക്ക് യാത്രാചെലവിന്റെ ഭാരം കുറയും. എന്നിരുന്നാലും ഇന്ത്യയില്‍ വാക്‌സിനെടുത്തവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് തുടരും. ഇംഗ്ലണ്ട് അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലെന്നതാണ് പ്രശ്‌നം. 

ഇതോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രാസെനെക വാക്‌സിനായ കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്യും മുന്‍പ് പിസിആര്‍ ടെസ്റ്റും, യുകെയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള ടെസ്റ്റുകളും ആവശ്യമായി വരും. 

ഒക്ടോബര്‍ അവസാനത്തോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിച്ചാല്‍ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങള്‍ക്ക് പുറത്താണെങ്കില്‍ രണ്ടാം ദിവസത്തെ പിസിആര്‍ ടെസ്റ്റിന് പകരം ചെലവ് കുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് മതിയാകും. പോസിറ്റീവായാല്‍ ഐസൊലേഷനും, നെഗറ്റീവായാല്‍ സ്വാതന്ത്ര്യവും ലഭിക്കും. 

യുകെയില്‍ വാക്‌സിനെടുത്ത ഇന്ത്യന്‍ വംശജര്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. ഇവര്‍ക്ക് യാത്രക്ക് മുന്‍പുള്ള കൊവിഡ് ടെസ്റ്റ് ആവശ്യമായി വരില്ല. തിരികെ എത്തിയ ശേഷം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റാണ് എടുക്കേണ്ടത്. റെഡ് ലിസ്റ്റിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും വാക്‌സിനെടുക്കാതെ എത്തുന്നവര്‍ക്ക് യാത്രക്ക് മുന്‍പുള്ള ടെസ്റ്റും, 2-ാം ദിനവും, 8-ാം ദിനവും പിസിആര്‍ ടെസ്റ്റ് വേണ്ടിവരും. ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിച്ചിട്ടില്ലെന്നതിനാല്‍ ഇവിടെ നിന്നും വാക്‌സിനെടുത്ത ശേഷം യാത്ര ചെയ്താലും ഈ നിബന്ധന പാലിക്കേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.