ആന്‍ഡ്രൂ രാജകുമാരന്റെ പൊതുജീവിതത്തിന് കര്‍ട്ടനിട്ട് സഹോദരങ്ങള്‍. ചാള്‍സ്, എഡ്വാര്‍ഡ്, ആനി എന്നിവരാണ് സഹോദരന്റെ തിരിച്ചുവരവിന് തടസ്സം ഉന്നയിച്ചത്. രാജകുടുംബത്തിന് ഭീഷണിയാണ് ആന്‍ഡ്രൂവെന്നാണ് വില്ല്യം ആരോപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് യോര്‍ക്ക് ഡ്യൂക്കിന് എതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയ വിര്‍ജിനിയ റോബര്‍ട്‌സിനോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
ആരോപണങ്ങള്‍ തെളിവ് സഹിതം പുറത്തുവന്നതോടെ പ്രതിസന്ധിയിലായ ആന്‍ഡ്രൂവിന് കുട്ടിപ്പീഡകനായ ഫൈനാന്‍ഷ്യര്‍ ജെഫ്രി എപ്‌സിറ്റീനുമായുള്ള സൗഹൃദവും പാരയായി. ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നില്ലെങ്കിലും, വിര്‍ജിനിയയുടെ വാദങ്ങള്‍ രാജകുമാരന്‍ ഇപ്പോഴും തള്ളുകയാണ്. രാജകീയ ദൗത്യങ്ങളില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജകുമാരന്‍.
എന്നാല്‍ അങ്കിള്‍ രാജകുടുംബത്തിന് ഭീഷണിയാണെന്നാണ് വില്ല്യം രാജകുമാരന്‍ കരുതുന്നതെന്ന് ശ്രോതസ്സുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ തിരികെ പൊതുജീവിതത്തിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ആന്‍ഡ്രൂവിനെ പൊതുജീവിതത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ട യോഗത്തില്‍ രാജ്ഞിക്കും, പിതാവ് ചാള്‍സ് രാജകുമാരനുമൊപ്പം വില്ല്യം പങ്കെടുത്തതായാണ് വിവരം.
ആന്‍ഡ്രൂവിന്റെ സഹോദരങ്ങളായ ചാള്‍സ്, ആനി, എഡ്വാര്‍ഡ് എന്നിവരും ഇയാളുടെ മടങ്ങിവരവിനെ എതിര്‍ത്തു. അതുകൊണ്ട് തന്നെ ആന്‍ഡ്രൂവിന്റെ മടങ്ങിവരവ് രാജകുടുംബാംഗങ്ങള്‍ അനുവദിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കുന്നത്.