CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 2 Seconds Ago
Breaking Now

' താബോര്‍ ' ; മഹാമാരിയെ മറികടന്ന് യേശുവില്‍ ഉണരാന്‍ ജീവിത നവീകരണ ധ്യാനം നവംബര്‍ 19 മുതല്‍ 21 വരെ

മാനുഷിക ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും യേശുവില്‍ അതിജീവിച്ചുകൊണ്ട് കുടുംബ ജീവിത നവീകരണം ലക്ഷ്യമിട്ട് സെഹിയോന്‍ യുകെ യുടെ അത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും  നയിക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നവംബര്‍ 19 മുതല്‍ 21 വരെ (വെള്ളി ,ശനി , ഞായര്‍ ) വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടക്കുന്നു.

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ മറികടന്ന് വീണ്ടും താമസിച്ചുള്ള ധ്യാനങ്ങള്‍ക്ക്  സെഹിയോന്‍ യുകെ തുടക്കമിടുന്ന ഈ ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പ്രത്യേക ക്ലാസുകള്‍  ഉണ്ടായിരിക്കും 

.https://www.sehionuk.org/register/ എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

വി. കുര്‍ബാന , വചന പ്രഘോഷണം , ദിവ്യ കാരുണ്യ ആരാധന ,രോഗശാന്തി ശുശ്രൂഷ , കുമ്പസാരം , സ്പിരിച്ച്വല്‍ ഷെയറിങ് എന്നീ അനുഹ്രഹീത ശുശ്രൂഷകള്‍ ഉള്‍പ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സെഹിയോന്‍ യുകെ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.