CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 3 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ പ്രസിഡന്റ് പ്രസാദ് ജോണിന്റെ അമ്മ മേരി ജോണ്‍ (78)നാട്ടില്‍ നിര്യാതയായി

ബ്രിസ്‌ക മുന്‍ പ്രസിഡന്റും സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ മുന്‍ ട്രസ്റ്റിയുമായ പ്രസാദ് ജോണിന്റെ മാതാവ് മേരി ജോണ്‍ (78) നാട്ടില്‍ നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് പാലാ രൂപതയിലെ രത്‌നഗിരി പള്ളി സെമിത്തേരിയില്‍.

പരേതനായ കെ പി ജോണിന്റെ ഭാര്യയാണ് മേരി ജോണ്‍.

നാലു മക്കള്‍ ; പ്രസാദ് ജോണ്‍ (യുകെ),പ്രദീപ് ജോണ്‍ (ഇന്ത്യ), പ്രവീണ്‍ ജോണ്‍ (ഓസ്‌ട്രേലിയ), പ്രമോദ് ജോണ്‍ (ഓസ്‌ട്രേലിയ)

മരണ സമയത്ത് പ്രസാദ് നാട്ടിലുണ്ടായിരുന്നു.

പരേതയുടെ വിയോഗത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് ജാക്‌സന്‍ ജോസഫ്, സെക്രട്ടറി നൈസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടിവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.