CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 17 Minutes 43 Seconds Ago
Breaking Now

പിറവിത്തിരുന്നാളിന് മുന്നൊരുക്കമായി, ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച.

ലണ്ടന്‍: സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ മറ്റന്നാള്‍, ശനിയാഴ്ച (ഡിസം.4) നടത്തപ്പെടുന്നതാണ്. ലോകരക്ഷകന്റെ പിറവിത്തിരുന്നാളിനാമുഖമായുള്ള നോമ്പാചരണ വേളയില്‍, നവീകരണത്തിനും, അനുഗൃഹകൃപാവര്‍ഷങ്ങള്‍ക്കും ലണ്ടന്‍ കണ്‍വെന്‍ഷന്‍ വേദിയാവും.    

പരിശുദ്ധ ജപമാലസമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ തുടര്‍ന്ന് ആഘോഷമായ സമൂഹ ദിവ്യബലിയും, തിരുവചന ശുശ്രുഷകളും, ആരാധനയും, അനുഭവ സാക്ഷ്യങ്ങളും, കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

വ്യക്തിപരമായ സന്ദേഹങ്ങള്‍ പങ്കുവെക്കുവാനായി കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ശനിയാഴ്ച രാവിലെ 10:00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. കുട്ടികള്‍ക്കായി ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പ്രമുഖ ധ്യാനവചന ശുശ്രുഷകരായ ഫാ.ടോമി അടാട്ട്, സിസ്റ്റര്‍ ആന്‍ മരിയ, ഫാ.ജോസഫ് മുക്കാട്ട് എന്നിവര്‍ കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ നയിക്കും.

ഏവരെയും കണ്‍വെന്‍ഷനിലേക്കു സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി  സംഘാടക സമിതിക്കുവേണ്ടി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ മനോജ് തയ്യില്‍, ഡോണ്‍ബി ജോണ്‍ എന്നിവര്‍  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യില്‍:07848808550

ഡോണ്‍ബി ജോണ്‍:07921824640

 

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Castle Green Communtiy Cetnre?

Gale tSreet, Dagenham, RM9 4UN

(Large free parking faciltiy available)

 

Nearest Tube Station: Becotnree(Ditsrict Line) Just 5 minute's walk

 




കൂടുതല്‍വാര്‍ത്തകള്‍.