Breaking Now

ചൈനയിൽ വീട്ടുക്കാരാൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ അമ്മ അവിവാഹിത....

ചൈനയിൽ വീട്ടുക്കാരാൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ടോയ്‌ലറ്റിന്റെ പൈപ്പിൽ നിന്നും കണ്ടെത്തിയപ്പോൾ കുഞ്ഞിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു.

ചൈനയിൽ വീട്ടുക്കാരാൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ടോയ്‌ലറ്റിന്റെ പൈപ്പിൽ നിന്നും പൈപ്പ് വെട്ടി പ്പൊളിച്ചു കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ അടുത്ത് തടിച്ചു കൂടിയ ജനങ്ങളുടെ ഇടയിൽ  ഇതെല്ലാം കണ്ടു കൊണ്ട് കുഞ്ഞിന്റെ അമ്മയും ഉണ്ടായിരുന്നു. 22 വയസുള്ള ഇവർ ആണ് ആദ്യം കുഞ്ഞിന്റെ കരച്ചിൽ കേട്ടതായി പോലീസിൽ അറിയിച്ചത് എന്നാണു കരുതുന്നത്.എന്നാൽ 22 - ക്കാരി വാടകയ്ക്കെടുത്ത മുറി പോലീസ് പരിശോധിച്ചപ്പോൾ കളിപ്പാട്ടങ്ങളും രക്തം പുരണ്ട ടോയ്ലറ്റ് പേപ്പറും കണ്ടെത്തുകയായിരുന്നു എന്ന് ചൈനീസ് സ്റ്റേറ്റ് ന്യൂസ് എജെൻസി റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ താൽക്കാലികമായി 59 എന്ന നമ്പർ ഇട്ടാണ് വിളിക്കുന്നത്. തലയോട്ടിയിൽ മുറിവും ചതവും ഉള്ള കുഞ്ഞിനെ ഇന്ക്യൂബേറ്ററിൽ കിടത്തിയിരിക്കുകയാണ്.നാല് ഇഞ്ച്‌ വീതിയുള്ള പൈപ്പ് മുറിച്ചെടുത്താണ് ഇന്നലെ അഗ്നിശമന സേന കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മുറിച്ചെടുത്ത പൈപ്പ് കഷ്ണം ആശുപത്രിയിൽ കൊണ്ട് പോയി ഡോക്ടർമാർ പ്ലയർ, അറക്കവാൾ എന്നിവ ഉപയോഗിച്ച് പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ഇപ്പോഴും മറുപിള്ള അടർത്തി മാറ്റിയിട്ടില്ല. കുഞ്ഞിന്റെ സ്ഥിതി കുഴപ്പമില്ല എന്ന് ഡോക്ടർമാർ പറയുന്നു. അമ്മയ്ക്കെതിരെ കേസുകൾ എന്തെങ്കിലും ചാർജ് ചെയ്യുമോ എന്നത് വ്യക്തമല്ല.




കൂടുതല്‍വാര്‍ത്തകള്‍.