CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 9 Seconds Ago
Breaking Now

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസ്; 16-17 വയസ്സിലുള്ള 40,000 കുട്ടികള്‍ക്ക് ടോപ്പ്-അപ്പ് വാക്‌സിനായി ബുക്ക് ചെയ്യാം; മറ്റ് പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിപ്പ്; ഒമിക്രോണിനെ നേരിടാന്‍ രണ്ട് ഡോസ് പോരെന്ന കണ്ടെത്തലില്‍ നടപടി

രണ്ടാം ഡോസ് വാക്‌സിനെടുത്ത് മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോപ്പ് അപ്പ് ലഭിക്കുക

കൊവിഡ് വിലക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങവെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനൊരുങ്ങി ബ്രിട്ടന്‍. ഇന്നുമുതല്‍ 16, 17 വയസ്സ് പ്രായത്തില്‍ പെട്ട കൗമാരക്കാര്‍ക്ക് ടോപ്പ് അപ്പ് ഡോസിനായി ബുക്കിംഗ് നടത്താം. തിങ്കളാഴ്ച മുതലാണ് ഇവര്‍ക്കായുള്ള നാഷണല്‍ ബുക്കിംഗ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഏകദേശം 40,000 പേര്‍ക്കാണ് വാക്‌സിന്‍ പ്രോഗ്രാമിന്റെ പുതിയ ഘട്ടത്തില്‍ വാക്‌സിനെടുക്കാന്‍ കഴിയുക. 

മുന്‍പ് കൊവിഡ്-19 അപകടം അധികമായി നേരിടുന്ന ക്ലിനിക്കല്‍ പ്രശ്‌നങ്ങളുള്ള 16, 17 വയസ്സുകാര്‍ക്കാണ് ബൂസ്റ്റര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒമിക്രോണ്‍ ബാധിച്ച് രോഗബാധിതരാകുന്നതില്‍ നിന്നും സുരക്ഷ നല്‍കാന്‍ രണ്ട് ഡോസ് വാക്‌സിന് സാധിക്കുന്നില്ലെന്ന കണ്ടെത്തല്‍ വന്നതോടെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പ്രയോജനപ്പെടുത്തി ബൂസ്റ്റര്‍ വിപുലമാക്കുന്നത്. Since the vaccination programme rolled out to this age group in August, more than 889,700 teenagers in England – seven in 10 people aged 16 and 17 – have had their first dose

വേരിയന്റിന് എതിരെ ബൂസ്റ്റര്‍ മികച്ച സുരക്ഷ നല്‍കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് വരുന്ന ആഴ്ചകളില്‍ ബൂസ്റ്റര്‍ ലഭ്യമാക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോപ്പ് അപ്പ് ലഭിക്കുക. Health Secretary Sajid Javid said he expects almost all Covid curbs to end in a fortnight because 'the data is moving in the right direction'

യോഗ്യരായ 16, 17 വയസ്സുകാരിലേക്ക് എന്‍എച്ച്എസ് കൊവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാം ദീര്‍ഘിപ്പിക്കുകയാണെന്ന് എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാം ഡെപ്യൂട്ടി ലീഡും, ജിപിയുമായ ഡോ. നിക്കി കനാനി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ബൂസ്റ്റര്‍ ബുക്ക് ചെയ്യാം. രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള വാക്ക് ഇന്‍ സൈറ്റുകളില്‍ എത്തി വാക്‌സിനെടുക്കാം, ഡോ. നിക്കി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.