CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 48 Seconds Ago
Breaking Now

സ്‌കൂള്‍ തുറന്നു, കൊവിഡ് കേസുകള്‍ തിരിച്ചെത്തി; ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈറസ് ബാധ കുതിച്ചുയരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍; കഴിഞ്ഞ ആഴ്ച 2 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള 13-ല്‍ ഒരു കുട്ടിക്ക് വീതം രോഗം പിടിപെട്ടു

ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും കേസുകള്‍ കുറയുന്നതായി ഒഎന്‍എസ്

ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊവിഡ് ഇന്‍ഫെക്ഷനുകള്‍ ഉയരുന്നതായി ഔദ്യോഗിക കണക്കുകള്‍. സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച് കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയെത്തിയതിന്റെ ഇഫക്ടാണ് ഇതെന്നാണ് കരുതുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം രണ്ട് മുതല്‍ 11 വയസ്സ് വരെ പ്രായത്തിലുള്ള എട്ട് ശതമാനം കുട്ടികള്‍ക്ക് ജനുവരി 15 വരെയുള്ള ആഴ്ചയില്‍ വൈറസ് പിടിപെട്ടെന്നാണ് കരുതുന്നത്. 

ഏകദേശം 13ല്‍ ഒരു കുട്ടിക്ക് വീതം ഈ രീതിയില്‍ വൈറസ് പിടിപെട്ടതായാണ് വ്യക്തമാകുന്നത്. ഒരാഴ്ച മുന്‍പ് ഏഴ് ശതമാനത്തെ ബാധിച്ച രോഗമാണ് വര്‍ദ്ധിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160,000 പേരില്‍ നിന്നും ശേഖരിച്ച സ്വാബുകള്‍ പരിശോധിച്ചത് അടിസ്ഥാനമാക്കിയാണ് ഈ നിരക്ക്. രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന പ്രായവിഭാഗം ഇപ്പോള്‍ കുട്ടികളുടേതാണ്. 20 മുതല്‍ 34 വയസ്സ് വരെ പ്രായമുള്ളവരിലാണ് തൊട്ടടുത്ത ഉയര്‍ന്ന നിരക്ക്- 17ല്‍ ഒരാള്‍ക്കാണ് ഇവരില്‍ വൈറസ് ബാധിച്ചത്. English schools struggle to cope as Covid wreaks havoc | Coronavirus | The  Guardian

മറ്റെല്ലാം പ്രായവിഭാഗത്തിലും കേസുകള്‍ കുറയുമ്പോള്‍ കുട്ടികളില്‍ കേസുകള്‍ ഉയരുന്നതാണ് അവസ്ഥ. ഒരു മാസം മുന്‍പ് 12 വയസ്സില്‍ താഴെയുള്ളവരില്‍ അഞ്ച് ശതമാനത്തിന് മാത്രമാണ് വൈറസ് പിടിപെട്ടത്. ആഘോഷ സീസണില്‍ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി 4ന് കുട്ടികള്‍ ക്ലാസ്മുറികളിലേക്ക് മടങ്ങിയെത്തിയതിന് ശേഷമാണ് കണക്കുകളിലെ വ്യതിയാനം. 

പ്രൈമറി സ്‌കൂള്‍, നഴ്‌സറി പ്രായത്തിലുള്ള കുട്ടികളില്‍ ഇന്‍ഫെക്ഷന്‍ ഉയരുന്നുണ്ടെങ്കിലും ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ എല്ലാ ഭാഗങ്ങളിലും കേസുകള്‍ കുറയുന്നതായി ഒഎന്‍എസ് കണ്ടെത്തി. ജനുവരി 15 വരെയുള്ള ആഴ്ചയിലെ ഓരോ ദിവസവും 2.9 മില്ല്യണ്‍ ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടെന്നാണ് കണക്കാക്കുന്നത്. മുന്‍പത്തെ ആഴ്ചയിലെ 3.7 മില്ല്യണില്‍ നിന്നും കുറഞ്ഞിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.