CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 12 Seconds Ago
Breaking Now

ജനങ്ങളുടെ കരച്ചില്‍ പ്രധാനമന്ത്രി കേട്ടു! എനര്‍ജി ബില്ലുകളിലെ വാറ്റ് വെട്ടിക്കുറയ്ക്കാന്‍ ബോറിസ്; വിഷയം ചര്‍ച്ച ചെയ്യാന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച; ഫെബ്രുവരി 7ന് മുന്‍പ് ഔദ്യോഗിക പ്രഖ്യാപനം; ജീവിതച്ചെലവ് ദുസ്സഹമാകുമ്പോള്‍ രക്ഷകനായി അവതരിച്ച് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി?

ട്രഷറിക്ക് 1.7 ബില്ല്യണ്‍ നഷ്ടം വരുത്തുന്ന ഈ നീക്കം വഴി ഭവനങ്ങളുടെ ശരാശരി ബില്ലില്‍ നിന്നും 60 പൗണ്ട് കുറയ്ക്കാനും കഴിയും

വിലവര്‍ദ്ധന! പെട്രോളിന് മുതല്‍ പാലിന് വരെ വില കുതിച്ചുയര്‍ന്നിരിക്കുന്നു. സകല മേഖലകളിലും വില വര്‍ദ്ധനവ് ബാധകമാകുമ്പോള്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാണ്. കൊറോണാവൈറസ് ആഞ്ഞടിച്ചതോടെ പ്രതീക്ഷിച്ച തോതില്‍ ശമ്പളം ഉയരുന്നുമില്ല. ഈ ഘട്ടത്തില്‍ ഒരു രക്ഷകന്റെ റോള്‍ ബാക്കിയുണ്ട്. ജനങ്ങളെ ഈ ദുരിതത്തില്‍ നിന്നും കരകയറ്റുന്ന രക്ഷകന്‍. ആ കുപ്പായം സ്വയം എടുത്തണിഞ്ഞ് സ്വയം രക്ഷപ്പെടാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എനര്‍ജി ബില്ലുകളില്‍ വാറ്റ് കുറച്ച് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ ആശ്വാസമേകാന്‍ ബോറിസ് തീരുമാനിച്ചുവെന്നാണ് വ്യക്തമാകുന്നത്. മൂന്നാഴ്ച മുന്‍പ് ഇത് നടക്കില്ലെന്ന് പറഞ്ഞ ശേഷമാണ് ബോറിസ് ഇത് തിരുത്തുന്നത്. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും, ചാന്‍സലറും നടത്തുന്ന ചര്‍ച്ചകളിലെ ഒരു പ്രധാന ഓപ്ഷനാണ് വാറ്റ് വെട്ടിച്ചുരുക്കല്‍. Earlier this month, Mr Johnson warned that scrapping the disliked tax on domestic fuel could prove a ‘blunt instrument’ that would benefit better-off families more than the needy

ആരും ഇഷ്ടപ്പെടാത്ത ടാക്‌സ് വെട്ടിക്കുറച്ചാല്‍ ആവശ്യക്കാരേക്കാള്‍ ഗുണം ലഭിക്കുന്നത് ധനിക കുടുംബങ്ങള്‍ക്കാണെന്ന് ബോറിസ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആലോചന തിരിച്ചെത്തിയെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മാത്രം. ഡൊമസ്റ്റിക് ഫ്യൂവലിന് മേലുള്ള 5 ശതമാനം വാറ്റ് നിരക്ക് വെട്ടിക്കുറയ്ക്കാന്‍ എനര്‍ജി സ്ഥാപനങ്ങളും, ലേബര്‍ പാര്‍ട്ടിയും, ചില ടോറി എംപിമാരും മന്ത്രിമാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 

ട്രഷറിക്ക് 1.7 ബില്ല്യണ്‍ നഷ്ടം വരുത്തുന്ന ഈ നീക്കം വഴി ഭവനങ്ങളുടെ ശരാശരി ബില്ലില്‍ നിന്നും 60 പൗണ്ട് കുറയ്ക്കാനും കഴിയും. പുതിയ എനര്‍ജി പ്രൈസ് ക്യാപ് നിശ്ചയിക്കുന്ന ഫെബ്രുവരി 7ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഏപ്രില്‍ മാസത്തോടെ ബില്ലുകള്‍ 50 ശതമാനം ഉയരുമെന്നാണ് ഭീതി. 




കൂടുതല്‍വാര്‍ത്തകള്‍.