CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 20 Seconds Ago
Breaking Now

തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി, മനുഷ്യര്‍ എത്ര നിസ്സാരനാണെന്ന് മനസിലായി ; നവ്യ

പത്തനാപുരം ഗാന്ധിഭവനില്‍ മുതിര്‍ന്ന നടന്‍ ടി പി മാധവനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടി നവ്യ നായര്‍. നിരവധി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച ് അദ്ദേഹം നാളുകളായി ഇവിടെയാണ് താമസമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് നവ്യ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഒരു അസുഖം വന്ന സംഭവവും നവ്യ വേദിയില്‍ വെച്ച് ഓര്‍ത്തു. മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്ന് ആ നിമിഷം തിരിച്ചറിഞ്ഞു എന്നും നടി പറഞ്ഞു.

നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി'ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. നമ്മള്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു.

എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നു. ആ ദിവസത്തിന് മുന്നേ ഞാന്‍ പല തവണ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയില്‍ വ്യായാമം ചെയ്യും എന്നൊക്കെ. ജിമ്മില്‍ പോകുമ്പോള്‍ ഏറ്റവും അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്, ഡാന്‍സ് കളിക്കുമ്പോള്‍ നല്ല സ്റ്റാമിന ഉണ്ടെന്നുമൊക്കെ തോന്നിയിരുന്നു.

പക്ഷേ ഒന്നുമല്ല, മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോള്‍ മനസ്സിലാകും. കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു', നവ്യ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.