CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 38 Seconds Ago
Breaking Now

യുകെ വിമാനത്താവളങ്ങളില്‍ ദുരിതമേറുന്നു; വിമാനങ്ങള്‍ റദ്ദാക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ട് ഹീത്രൂ; 10,000 സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഈസിജെറ്റ്; ടിക്കറ്റെടുത്ത ശേഷം വിമാനം റദ്ദാകുകയോ, വൈകുകയോ ചെയ്താല്‍ അവകാശങ്ങള്‍ എന്തൊക്കെ?

യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തില്‍ താഴെയുള്ളപ്പോഴാണ് വിമാനം റദ്ദാക്കുന്നതെങ്കില്‍ നൂറ് കണക്കിന് പൗണ്ട് നഷ്ടപരിഹാരത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

യുകെ വിമാനത്താവളങ്ങളില്‍ കനത്ത തിരക്കും, ഇതുമൂലമുള്ള തടസ്സങ്ങളും തുടരുകയാണ്. ബാഗേജ് കൈമാറാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ എയര്‍പോര്‍ട്ടുകള്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കാന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ തങ്ങളുടെ സര്‍വ്വീസില്‍ 10% കുറവ് വരുത്തുമെന്ന് ഈസിജെറ്റ് പ്രഖ്യാപിച്ചു. 

ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗില്‍ ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന പ്രവര്‍ത്തന പ്രശ്‌നങ്ങളും, ലണ്ടനിലെ ഗാറ്റ്‌വിക്കിലും, ആംസ്റ്റര്‍ഡാമിലും വിമാനങ്ങളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തി കാര്യങ്ങള്‍ നിയന്ത്രവിധേയമാക്കാന്‍ ശ്രമിക്കുന്നതുമായ ഘട്ടത്തിലാണ് സര്‍വ്വീസ് കുറയ്ക്കുന്നതെന്ന് ഈസിജെറ്റ് വ്യക്തമാക്കി. Queues snaked through Bristol Airport earlier today

ബാഗേജ് ബാക്ക്‌ലോഗ് നിലനില്‍ക്കുന്നതിനാല്‍ 10% സര്‍വ്വീസുകള്‍ കുറയ്ക്കാന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയില്‍ നിന്നും പറക്കേണ്ട നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുന്നുണ്ട്. ടിക്കറ്റെടുത്ത് യാത്രക്കായി കാത്തിരിക്കുമ്പോള്‍ വിമാനം റദ്ദാകുകയോ, വൈകുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ചില ഓപ്ഷനുകളുണ്ട്. 

വിമാനം റദ്ദായാല്‍ റീഫണ്ട് ചെയ്യാനോ, അടുത്ത ലഭ്യമായ വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനോ അവസരം ലഭിക്കും. വിമാനം എയര്‍ലൈന്‍ റദ്ദാക്കുകയും, കമ്പനി ഇയു നിയമത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണെങ്കില്‍ നഷ്ടപരിഹാരത്തിനും അവകാശമുണ്ട്. EasyJet has cut a number of flights for later in the summer

യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തില്‍ താഴെയുള്ളപ്പോഴാണ് വിമാനം റദ്ദാക്കുന്നതെങ്കില്‍ നൂറ് കണക്കിന് പൗണ്ട് നഷ്ടപരിഹാരത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മോശം കാലാവസ്ഥ പോലുള്ള വിമാനകമ്പനിയുടെ അധികാരത്തിന് പുറത്തുള്ള വിഷയങ്ങളില്‍ യാത്ര റദ്ദായാല്‍ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കാതെ പോകുക.




കൂടുതല്‍വാര്‍ത്തകള്‍.