CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 3 Seconds Ago
Breaking Now

ഹാഡേഴ്‌സ് ഫീല്‍ഡില്‍ മലയാളി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; നാട്ടില്‍ നിന്നെത്തിയിട്ട് ആറു മാസം ; ലണ്ടനില്‍ പഠിക്കുന്ന സഹോദരി നാട്ടില്‍ പോയ സമയം തന്നെ മരണം

സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്.

പഠനത്തിനായി യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. താമസ സൗകര്യവും ജോലിയും ജീവിത ചെലവും പലരേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പല വിദ്യാര്‍ത്ഥികളും കോഴ്‌സ് മതിയാക്കി പോകുന്ന അവസ്ഥ വരെയുണ്ട്. ഇപ്പോഴിതാ യോര്‍ക്ഷെഷയറിലെ ഹാഡേഴ്‌സ് ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ആറു മാസം മുമ്പ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സഹതാമസക്കാരായ വിദ്യാര്‍ത്ഥികളാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. നാട്ടില്‍ വിവരം അറിയിച്ചിട്ടില്ല.

മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെ ഫോറന്‍സിക് പരിശോധന നടന്നിരുന്നു.

മരിച്ച വിദ്യാര്‍ത്ഥിയുടെ സഹോദരി യുകെയില്‍ തന്നെയാണ് പഠിക്കുന്നത്. സഹോദരന്റെ മരണം അറിയാതെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ സഹോദരി നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. സഹോദരിയുടെ സുഹൃത്തുക്കള്‍ വഴിയാണ് വിദ്യാര്‍ത്ഥിയുടെ മരണം കൂടുതല്‍ പേരും അറിഞ്ഞത്..

കഴിഞ്ഞ ജനുവരി ഇന്‍ ടേക്ക് വിദ്യാര്‍ത്ഥിയായാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ നാട്ടില്‍ പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്‌സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നാണ് സൂചന. ഇതാണ് മരണത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.