ചരിത്ര പുസ്തകത്തില്‍ ഒറ്റ രാത്രി കൊണ്ട് തന്റെ പേര് തങ്കലിപികളില്‍ തന്നെ എഴുതിവെച്ചു ഇംഗ്ലണ്ടിന്റെ പെണ്‍സിംഹം ഷോള്‍ കെല്ലി. 2022 യൂറോ കപ്പില്‍ ജര്‍മ്മനിയെ 1നെതിരെ രണ്ട് ഗോളിന് തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത് ഈ പകരക്കാരിയാണ്. 1-1 സമനില പാലിച്ച് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങവെയാണ് എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ പിറന്നത്. ഇപ്പോഴത്തെയും, ഭാവി തലമുറകളിലെയും പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന മാതൃകയാണ് നിങ്ങള്‍ സൃഷ്ടിച്ചതെന്ന് പ്രശംസ ചൊരിയവെ രാജ്ഞി പ്രതികരിച്ചു.
മത്സരശേഷം ടീം മാനേജര്‍ സാരിനാ വീഗ്മാന്റെ പത്രസമ്മേളനത്തില്‍ പോലും എത്തിച്ചേര്‍ന്നായിരുന്നു പെണ്‍സിംഹങ്ങളുടെ ആഘോഷം. വെംബ്ലി ചേഞ്ചിംഗ് റൂമിലും നൃത്തവും, ചിരിയുമായി ആഘോഷം തുടര്‍ന്നു. 90 മിനിറ്റ് നീണ്ട കടുത്ത മത്സരത്തിലെ ഫലം ഇംഗ്ലീഷ് താരങ്ങള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്നതായിരുന്നു.
87,192 കാണികളെ സാക്ഷിയാക്കിയാണ് എല്ലാ തോണ്‍ ആദ്യ ഗോള്‍ തൊടുത്തത്. എന്നാല്‍ ഇംഗ്ലീഷ് ആരാധകരെ ഞെട്ടിച്ചാണ് ജര്‍മ്മനിയ്ക്കായി മാഗുള്‍ തിരിച്ചടിച്ചത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും സമനില മറികടക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന അവസ്ഥയില്‍ എക്‌സ്ട്രാ ടൈമില്‍ കെല്ലി രക്ഷകയായത്.
തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗോള്‍ സൃഷ്ടിക്കാന്‍ കെല്ലി ഫൈനല്‍ മത്സരം തെരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെ 2-1 ലീഡ് സമ്മാനിച്ചു. യൂറോപ്പിന്റെ ജേതാക്കളായ ഇംഗ്ലീഷ് വനിതാ ടീമിന് രാജ്ഞി ആശംസകള്‍ നേര്‍ന്നു. 'യൂറോപ്യന്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച നിങ്ങള്‍ക്ക് എന്റെയും, കുടുംബത്തിന്റെയും ഊഷ്മളമായ ആശംസകള്‍. നിങ്ങളുടെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത് നേട്ടമാണ്. നിങ്ങളുടെ വിജയം ട്രോഫിക്ക് അപ്പുറത്തേക്ക് വളരുന്നതാണ്. ഇത് ഭാവി തലമുറയിലെ പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും പ്രചോദനമാണ്', രാജ്ഞി പ്രസ്താവിച്ചു.