CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 15 Seconds Ago
Breaking Now

ടോറി ലീഡര്‍ഷിപ്പ് വോട്ട് കിട്ടാന്‍ വൈകും! ബാലറ്റുകളിലെ കോഡില്‍ ഹാക്കര്‍മാര്‍ തിരിമറി നടത്തുമെന്ന് ആശങ്ക പങ്കിട്ട് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍; ഒരിക്കല്‍ വോട്ട് ചെയ്താല്‍ മാറ്റം വരുത്താന്‍ വഴിയില്ലെന്ന് നയം തിരുത്തി

മാറ്റങ്ങള്‍ മൂലം 160,000 വരുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാലറ്റുകള്‍ അയച്ചിട്ടില്ല

ടോറി ലീഡര്‍ഷിപ്പ് വോട്ടിംഗ് കാലതാമസം നേരിടുന്നു. ബാലറ്റുകള്‍ ഹാക്കര്‍മാരുടെ കൈകളില്‍ പെടുമെന്ന ചാര മേധാവികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തടസ്സം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്ക് കോഡ് ഉള്‍പ്പെട്ട പോസ്റ്റല്‍ ബാലറ്റാണ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 

വ്യക്തിഗത കോഡ് ഉള്‍പ്പെട്ട ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി പോസ്റ്റ് വഴിയോ, ഓണ്‍ലൈനിലോ ഇത് സമര്‍പ്പിക്കാന്‍ കഴിയും. മത്സരത്തിന്റെ ഏത് ഘട്ടത്തിലും തീരുമാനം മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഇത്. എന്നാല്‍ മാറ്റാനുള്ള അവസരം ഇക്കുറി ബാലറ്റില്‍ നിന്നും ഒഴിവാക്കിയത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഉപദേശപ്രകാരമാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.According to the Telegraph , the chance to change the ballot was scrapped due to National Cyber Security Centre (NCSC) advice, after the organisation raised concerns about online hackers which could have thrown the process into disarray

ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ വോട്ട് ഓണ്‍ലൈനില്‍ മാറ്റിമറിച്ചാല്‍ നടപടിക്രമങ്ങള്‍ സമ്പൂര്‍ണ്ണമായി തകരാറിലാകുമെന്നാണ് സംഘടന ആശങ്ക ഉയര്‍ത്തിയത്. വോട്ടിംഗ് നടപടിക്രമങ്ങളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍എസ്എസ്‌സി ഉപദേശം നല്‍കിയത്. ശത്രുരാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ കരുതുന്നില്ല.Originally, Conservative party members were going to be given a postal ballot which had a code with it, individual to each voter. Afterwards, they could then submit their choice by post or online for the first time- and were able to change their decision later in the contest

ഇതോടെയാണ് ഓരോ വോട്ടര്‍ക്കും പ്രത്യേക കോഡുള്ള ബാലറ്റ് നല്‍കാന്‍ പുതിയ പദ്ധതി വന്നത്. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത ശേഷം ഇത് ഡിആക്ടിവേറ്റാകും. ഈ മാറ്റങ്ങള്‍ മൂലം 160,000 വരുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാലറ്റുകള്‍ അയച്ചിട്ടില്ല. തിങ്കളാഴ്ച അയച്ച് തുടങ്ങേണ്ടതായിരുന്നെങ്കിലും പുതിയ രീതിയിലുള്ള ബാലറ്റുകള്‍ ആഗസ്റ്റ് 11 മുതലാകും എത്തിച്ചേരുക. 




കൂടുതല്‍വാര്‍ത്തകള്‍.