CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 3 Seconds Ago
Breaking Now

ജോഷി ചിത്രം 'ആന്റണി' ഡിസംബര്‍ ഒന്നിന് യുകെ തീയറ്ററുകളില്‍; പ്രീമിയര്‍ നവംബര്‍ 30ന്

മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന ആന്റണി യുകെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഐന്‍സ്റ്റീന്‍ മീഡിയയുടെ ബാനറില്‍ യുകെ മലയാളിയായ ഐന്‍സ്റ്റീന്‍ സാക് പോള്‍ ആണ്,

'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ക്ക് ഒപ്പം കല്ല്യാണി പ്രിയദര്‍ശനെയും അണിനിരത്തി 'ആന്റണി' നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് വേള്‍ഡ് വൈഡ് റിലീസ് ആയി തീയറ്ററുകളില്‍ എത്തുന്ന ചിത്രം, ബര്‍മിംഹാമില്‍ നവംബര്‍ 30ന് പ്രീമിയര്‍ ഷോയോട് കൂടി ആരംഭിക്കുന്നു.

യുകെ മലയാളികളായ ഷിജോ ജോസഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തില്‍ ഗോകുല്‍ വര്‍മ, കൃഷ്ണരാജ് രാജന്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ആന്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സിനിവേള്‍ഡ്, ഒഡിയോണ്‍, വ്യൂ എന്നീ തീയറ്റര്‍ ശ്രുംഘലകളില്‍ ആര്‍.എഫ്.ടി ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വള്ളം കളിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നത് യുകെ  യില്‍ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നല്‍കിയിരുന്നു.

ജോഷിയുടെ മുന്‍ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആന്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രെയിലര്‍, പാട്ടുകള്‍ എന്നിവ ആരാധര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവന്‍, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീര്‍ കരമന തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ അണിനിരക്കന്നുണ്ട്.

തിരക്കഥ: രാജേഷ് വര്‍മ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്‌സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍ എന്നിവരാണ് മറ്റു അണിയറ ശില്പികള്‍.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.