CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

കാന്‍സര്‍ ബാധിതനായ കൊല്ലം സ്വദേശി ലിവര്‍പൂളില്‍ മരിച്ചു ; വേദനയില്‍ യുകെ മലയാളി സമൂഹം

കൊല്ലം ഉദയനല്ലൂര്‍ സ്വദേശിനിയായ ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുമ്പാണ് യുകെയിലെത്തിയത്.

കാന്‍സര്‍ ബാധിതനായിരുന്ന മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു. കൊല്ലം കരിക്കോട് സ്വദശിയും ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിച്ചിരുന്ന സച്ചന്‍ ബാബു (30) ആണ് വിടപറഞ്ഞത്. ചെസ്റ്ററിന് സമീപം ഫ്‌ളിന്റ്‌ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്നതിനിടെ മൂന്നു മാസം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ചെസ്റ്റര്‍ എന്‍എച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 8.50നാണ് സച്ചിന്‍ മരണമടഞ്ഞത്.

ഭാര്യ ശരണ്യ ബാബു. 

മകന്‍ റയാന്‍ മാധവ് സച്ചിന്‍ (5മാസം)

കൊല്ലം കരിക്കോട് പുത്തന്‍പുരയില്‍ അനുരാധ, പരേതനായ ബി സാബു എന്നിവരാണ് മാതാപിതാക്കള്‍.

കൊല്ലം ഉദയനല്ലൂര്‍ സ്വദേശിനിയായ ശരണ്യയും ഭര്‍ത്താവ് സച്ചിനും രണ്ടരവര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. ഇരുവരുടേയും അമ്മമാര്‍ യുകെയില്‍ എത്തിയിട്ടുണ്ട്. സംസ്‌കാരം യുകെയില്‍ തന്നെ നടത്തിയേക്കും

സച്ചിന്റെ കുടുംബത്തിന് ആശ്വാസമായി ചെസ്റ്ററിലേയും ഫ്‌ളിന്റ് ഷെയറിലേയും മലയാളി സമൂഹം ഒപ്പമുണ്ട്. സച്ചിന്റെ വിയോഗത്തില്‍ കടുത്ത വേദനയിലാണ് ഏവരും.




കൂടുതല്‍വാര്‍ത്തകള്‍.