CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 58 Minutes 47 Seconds Ago
Breaking Now

സ്വന്തം സിനിമയുടെ വിജയാഘോഷ വേദയില്‍ അപമാനിതയായി അനുപമ പരമേശ്വരന്‍; ജൂനിയര്‍ എന്‍ടിആര്‍ ആരാധകരില്‍ നിന്നും നടിക്ക് മോശം പെരുമാറ്റം

100 കോടി ക്ലബ്ബില്‍ ഇടം നേടിയ 'ടില്ലു സ്‌ക്വയര്‍' ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെ നടി അനുപമ പരമേശ്വരന് ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം. ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി അനുപമ എത്തിയപ്പോള്‍ നടിയോട് സംസാരിക്കണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. 'ഞാന്‍ സംസാരിക്കണോ വേണ്ടയോ' എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് താന്‍ സംസാരിക്കാതെ പോകുന്നില്ലെന്ന് നടി പറഞ്ഞു. 'ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാന്‍ പാഴാക്കില്ല. എന്‍ടിആര്‍ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്' എന്ന് പറഞ്ഞു കൊണ്ട് അനുപമ പ്രസംഗം നിര്‍ത്തുകയായിരുന്നു.

ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തില്‍ നിരവധിപ്പേര്‍ പ്രതികരിച്ച് രംഗത്തെത്തി. ആരാധകര്‍ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു.

സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്തതില്‍ നടിയ്ക്ക് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.