പ്രശസ്തി ലഭിച്ചപ്പോള്‍ താന്‍ കാമുകിയുമായി വേര്‍പിരിഞ്ഞിരുന്നുവെന്ന് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാന. എഴുത്തുകാരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ താഹിറ കശ്യപ് ആണ് ആയുഷ്മാന്റെ ഭാര്യ. തന്റെ പ്രണയിനിയായിരുന്ന താഹിറയോട് ഒരിക്കല്‍ ബ്രേക്കപ്പ് പറഞ്ഞ് പോയിരുന്നു എന്നാണ് ആയുഷ്മാന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
2004ല്‍ അഡ്വഞ്ചര്‍ റിയാലിറ്റി ഷോയായ റോഡീസ് ആയുഷ്മാന്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശസ്തി ലഭിച്ചതോടെ താന്‍ താഹിറയെ ഉപേക്ഷിച്ചിരുന്നു എന്നാണ് ആയുഷ്മാന്‍ പറയുന്നത്. '1617 വയസുള്ളപ്പോള്‍ പ്രശസ്തി കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.
എന്റേത് പോലൊരു നിതംബം അവര്‍ കണ്ടിട്ടുണ്ടാവില്ല, ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി'മറ്റു പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ എന്റെ കാമുകിയുമായി വേര്‍പിരിഞ്ഞു. റോഡീസിന് ശേഷം, തന്റെ ജന്മനാടായ ചണ്ഡീഗഡില്‍ ഞാന്‍ ഒരു ജനപ്രിയ മുഖമായി മാറി. അത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനും കാരണമായി.'
'അന്ന് ചണ്ഡീഗഡിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഞാനായിരുന്നു, 'എനിക്ക് എന്റെ ജീവിതം ജീവിക്കണം' എന്ന് പറഞ്ഞ് ഞാന്‍ താഹിറയുമായി തെറ്റിപ്പിരിഞ്ഞു. പക്ഷേ 6 മാസത്തിന് ശേഷം ഞാന്‍ അവളുടെ അടുത്തേക്ക് തന്നെ തിരകെ പോയി എനിക്ക് അവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല' എന്നാണ് ആയുഷ്മാന്‍ പറയുന്നത്.
അതേസമയം, 2008ല്‍ ആണ് ആയുഷ്മാനും താഹിറയും വിവാഹിതരായത്.