CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 54 Minutes 5 Seconds Ago
Breaking Now

മലയാളത്തില്‍ നെപ്പോ കിഡ്‌സിന് അവസരം കിട്ടാന്‍ കാരണം അവര്‍ കഠിനമായി പരിശ്രമിക്കുന്നത് കൊണ്ട്: വിനീത് ശ്രീനിവാസന്‍

'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുപതുകളില്‍ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത് പ്രണവ് കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കികാണുന്നത്. കൂടാതെ 2013 ല്‍ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകള്‍ നേടിയ 'തിര' എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം.

ചിത്രത്തിന്റെ ഭാഗമായി നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിരവധി വന്നിരുന്നു. നെപ്പോട്ടിസത്തെ പറ്റി സിനിമയില്‍ സെല്‍ഫ് ട്രോളുകളായും വിനീത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ബോളിവുഡ് ഇന്‍ഡസ്ട്രി മാത്രം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസന്‍. മലയാളത്തില്‍ നെപ്പോ കിഡ്‌സിന് അവസരം കിട്ടാന്‍ കാരണം അവര്‍ കഠിനമായി പരിശ്രമിക്കുന്നതുകൊണ്ടാണെന്നാണ് വിനീത് പറയുന്നത്.

'എന്തുകൊണ്ട് ബോളിവുഡ് മാത്രം നെപ്പോട്ടിസത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നു എന്ന് എനിക്കറിയില്ല. മലയാളത്തിലും കുറേ സ്റ്റാര്‍കിഡ്‌സ് ഉണ്ട്. പൃഥ്വി, ദുല്‍ഖര്‍, പ്രണവ്, ഫഹദ്, എന്തിന്…ഈ ഞാന്‍ പോലും നെപ്പോകിഡ് ആണ്. പക്ഷേ ഇവര്‍ക്കെല്ലാം അവസരം കിട്ടാന്‍ കാരണം അവര്‍ കഠിനമായി പരിശ്രമിക്കുന്നതുകൊണ്ടാണ്. നല്ല സിനിമകള്‍ ചെയ്താല്‍ അവര്‍ക്ക് വീണ്ടും പ്രൊജക്ട്‌സ് കിട്ടും.'വിനീത് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.