CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 58 Seconds Ago
Breaking Now

പുകവലി രഹിത ബ്രിട്ടനിലേക്ക് ആദ്യ ചുവട്; മുന്‍നിര മന്ത്രിമാരുടെയും, വലത്പക്ഷത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് പുകവലി നിരോധ ബില്‍ ആദ്യ കടമ്പ കടന്നു; പുകയില ലഭിക്കാത്ത തലമുറയെന്ന ഋഷി സുനാകിന്റെ സ്വപ്‌നം സഫലമാക്കാന്‍ കൂട്ടുനിന്ന് ലേബര്‍?

ആറ് മന്ത്രിമാര്‍ ഉള്‍പ്പെട 59 ടോറി എംപിമാര്‍ പാലം വലിച്ചത് സുനാകിനെ ഞെട്ടിച്ചു

ബ്രിട്ടനില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതിയില്‍ ആദ്യ കടമ്പ കടന്നു. പാര്‍ലമെന്റില്‍ 67-നെതിരെ 383 വോട്ടുകളുടെ പിന്തുണ നേടിയാണ് പദ്ധതിക്ക് എംപിമാര്‍ പിന്തുണ അറിയിച്ചത്. 

ടുബാക്കോ & വേപ്‌സ് ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗില്‍ ഹൗസ് ഓഫ് കോമണ്‍സ് മികച്ച പിന്തുണയാണ് രേഖപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്താലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിരോധനം തന്റെ സുപ്രധാന നേട്ടമാക്കാന്‍ ആഗ്രഹിക്കുന്ന സുനാക് എംപിമാര്‍ക്ക് ഫ്രീ വോട്ടിംഗ് അനുമതി നല്‍കി. 

അതേസമയം ആറ് മന്ത്രിമാര്‍ ഉള്‍പ്പെട 59 ടോറി എംപിമാര്‍ പാലം വലിച്ചത് സുനാകിനെ ഞെട്ടിച്ചു. നിരവധി പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 165 കണ്‍സര്‍വേറ്റീവ് എംപിമാരാണ് പ്രധാനമന്ത്രിയുടെ ബില്ലിന് പിന്തുണ അറിയിക്കാതിരുന്നത്. കോമണ്‍സില്‍ 347 ടോറി അംഗങ്ങളാണുള്ളത്. Rishi Sunak's proposed smoking ban cleared its first parliamentary hurdle tonight as MPs voted by 383 to 67 to give their backing to the Prime Minister's plans

ലേബര്‍ എംപിമാരുടെ പിന്തുണയോടെയാണ് കോമണ്‍സില്‍ സുനാകിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പരിഹസിച്ചു. 'ലിസ് ട്രസ് വിഭാഗത്തിനെതിരെ പോരാടാന്‍ ശേഷിയില്ലാതെ വന്നതോടെയാണ് ഋഷി സുനാക് ബില്ലിന് ഫ്രീ വോട്ട് അനുവദിച്ചത്. ഒരു വര്‍ഷം മുന്‍പ് ലേബര്‍ ഈ വിധത്തിലുള്ള പുകവലി നിരോധനം ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ ബില്‍ പാസായതിന് ലേബറിന് നന്ദി പറയണം', സ്ട്രീറ്റിംഗ് പ്രതികരിച്ചു. 

ബിസിനസ്സ് സെക്രട്ടറി കെമി ബാഡെനോകാണ് പുകവലി നിരോധനത്തെ നേരിട്ട് എതിര്‍ത്ത് സംസാരിച്ച മന്ത്രി. കൂടാതെ മുന്‍ മന്ത്രിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, സിമോണ്‍ ക്ലാര്‍ക്ക്, റോബര്‍ക്ക് ജെന്റിക്ക്, ജേക്കബ് റീസ് മോഗ് എന്നിവരും പദ്ധതിയെ എതിര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.