CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 41 Seconds Ago
Breaking Now

കെകെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്; പ്രവാസിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി കെഎം മിന്‍ഹാജിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്. കെകെ ശൈലജ പത്ത് ദിവസം മുന്‍പ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി കെഎം മിന്‍ഹാജിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെകെ ശൈലജയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രത്തിനൊപ്പം ചേര്‍ത്ത് അപമാനിച്ചതായും കലാപാഹ്വാനം നടത്തിയെന്നുമാണ് എഫ്‌ഐആര്‍. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസ് നേരത്തെ ലീഗ് പ്രവര്‍ത്തകനെതിരെയും കേസെടുത്തിരുന്നു.

ന്യൂമാഹി മുസ്ലീം ലീഗ് നേതാവ് അസ്ലമിനെതിരെ ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്. മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തില്‍ കെകെ ശൈലജയുടെ പേരില്‍ ലീഗ് നേതാവ് അസ്ലം വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരുന്നത്. കലാപാഹ്വാനം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.