CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 54 Seconds Ago
Breaking Now

ബോറിസ് ഇറങ്ങിയാല്‍ തോല്‍വിയുടെ ആഴം കുറയും; ടോറികളെ തെരഞ്ഞെടുപ്പില്‍ നയിക്കാന്‍ മുന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ ലേബറിന്റെ ഭൂരിപക്ഷം 114 സീറ്റുകളായി കുറയുമെന്ന് സര്‍വ്വെ; തോല്‍വി ഒഴിവാക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്

14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകുമെന്നാണ് സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്

ബോറിസ് ജോണ്‍സണ്‍ രാഷ്ട്രീയ മുന്നണിയിലേക്ക് മടങ്ങിവരുമോ? അത്തരമൊരു മടങ്ങിവരവ് ഉണ്ടായാലും കണ്‍സര്‍വേറ്റീവ് ഫലത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ഇടയില്ലെങ്കിലും തോല്‍വിയുടെ ആഴം കുറയ്ക്കാമെന്നാണ് സര്‍വ്വെ പറയുന്നത്. മുന്‍ പ്രധാനമന്ത്രി ടോറി പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചാല്‍ ലേബറിന്റെ ഭൂരിപക്ഷം 114 സീറ്റുകളായി കുറയ്ക്കാമെന്നാണ് പറയുന്നത്. 

എന്തൊക്കെ ചെയ്താലും കീര്‍ സ്റ്റാര്‍മര്‍ക്ക് 226 സീറ്റുകളുടെ വന്‍ഭൂരിപക്ഷം ലഭിക്കുമെന്നും ഡെല്‍റ്റാപോള്‍ സര്‍വ്വെ കണ്ടെത്തി. ഋഷി സുനാകിന് തെരഞ്ഞെടുപ്പ് കൊടുമുടി തന്നെയാണ് കീഴടക്കാന്‍ മുന്നിലുള്ളതെന്നും സര്‍വ്വെ പറയുന്നു. തെരഞ്ഞെടുപ്പ് നാളെ നടന്നാല്‍ ലേബര്‍ 23 ശതമാനത്തിനെതിരെ 45 ശതമാനത്തിന്റെ ലീഡ് നേടുമെന്നാണ് പ്രവചനം. UK Prime Minister Rishi Sunak pledges mandatory National Service for  18-year-olds if he wins general elections - India Today

റിഫോം യുകെ 10 ശതമാനം വോട്ടും നേടും. ഇതോടെ ലേബര്‍ പാര്‍ട്ടിക്ക് 340 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. സുനാക് ഉള്‍പ്പെടെ 77 ടോറി എംപിമാര്‍ മാത്രമാണ് രക്ഷപ്പെടുക. 

എന്നാല്‍ ബോറിസ് ടോറികളെ നയിക്കാന്‍ ഇറങ്ങിയാല്‍ ഈ ഗ്യാപ്പ് 16 പോയിന്റുകളായി കുറയുകയും, നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിയില്‍ നിന്നുള്ള ഭീഷണി താഴുകയും ചെയ്യും. ലേബര്‍ നേതാവിന് +7 റേറ്റിംഗ് ലഭിക്കുമ്പോള്‍, പ്രധാനമന്ത്രി -37 എന്ന നിലയിലാണ്. 

14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകുമെന്നാണ് സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രചരണത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഒരു തൂക്കുസഭയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.