CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 57 Seconds Ago
Breaking Now

ട്രാന്‍സ് രോഗി വസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി; ആശുപത്രി ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും നഴ്‌സ് അബോധാവസ്ഥയിലായി; ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് ശീലമാക്കിയ കുറ്റവാളിക്ക് വധശ്രമത്തിന് ജീവപര്യന്തം ശിക്ഷ

46 അതിക്രമ സംഭവങ്ങളില്‍ പകുതിയിലേറെയും ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് നേരെയാണ് നടന്നത്

ട്രാന്‍സ് ആശുപത്രി രോഗി കൊല്ലാന്‍ നോക്കിയതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്. ആശുപത്രിയിലെ രോഗി തന്റെ വസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് നഴ്‌സിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

'നീ ചാകുന്നത് കാണാന്‍ രസമായിരിക്കും' എന്ന് പറഞ്ഞ ശേഷമായിരുന്നു 25-കാരന്‍ കീഫര്‍ സട്ടണ്‍ നഴ്‌സായ 37-കാരി കസീമാ അഫ്‌സലിനെ ശ്വാസം മുട്ടിച്ചത്. ഉയര്‍ന്ന സുരക്ഷയുള്ള വാര്‍ഡില്‍ രോഗിയുടെ ബെഡ്‌റൂമിലേക്ക് സഹായിക്കാനായി മറ്റ് ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും നഴ്‌സ് ബോധരഹിതയായി. 

വെസ്റ്റ് ബ്രോംവിച്ചിലെ ഹെല്‍ത്ത് ലെയിന്‍ ഹോസ്പിറ്റലിലെ വാര്‍ഡിലാണ് സട്ടനെ പ്രവേശിപ്പിച്ചിരുന്നത്. രോഗിയുടെ മുറിയില്‍ നിരീക്ഷണ സമയത്ത് രണ്ട് ജീവനക്കാര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ വനിതയായി പിറന്ന സട്ടണ്‍ പുരുഷനായി സ്വയം തിരിച്ചറിഞ്ഞതാണ്. സ്വയം മുറിവേല്‍പ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് നിരീക്ഷണത്തിന് ഒാരോ പുരുഷ-വനിതാ നഴ്‌സ് വീതം വേണമെന്നാണ് നിശ്ചയിച്ചിരുന്നത്. 

എന്നാല്‍ പുരുഷ നഴ്‌സ് അടുത്തുള്ളത് വസ്ത്രം മാറാനും, ബാത്ത്‌റൂം ഉപയോഗിക്കാനും ബുദ്ധിമുട്ടാകുന്നുവെന്ന് സട്ടണ്‍ പരാതിപ്പെട്ടു. ഇതോടെയാണ് പുരുഷ നഴ്‌സ് ബെഡ്‌റൂമിന് പുറത്തായത്. എന്നാല്‍ ടോയ്‌ലറ്റിലേക്ക് പോകണമെന്ന വ്യാജേന ഈ അവസരം ഒരുക്കിയ സട്ടണ്‍ മൂന്ന് മക്കളുടെ അമ്മയായ അഫ്‌സലിനെ ഒറ്റയ്ക്ക് കിട്ടാനാണ് ഇത് ചെയ്തത്. 

തന്റെ കൈയിലുള്ള വള്ളി ഉപയോഗിച്ച് നഴ്‌സിന്റെ കഴുത്തില്‍ ചുറ്റി ബലത്തില്‍ വലിക്കുകയായിരുന്നു. വധശ്രമ കേസില്‍ 13 വര്‍ഷം വരുന്ന ജീവപര്യന്തമാണ് വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതി വിധിച്ചത്. നഴ്‌സുമാരെയും, ആശുപത്രിയിലെ രോഗികളെയും, പൊതുജനങ്ങളെയും അക്രമിക്കുന്ന പതിവുള്ള വ്യക്തിയായിരുന്നു സട്ടനെന്ന് കോടതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തും. നഴ്‌സ് അഫ്‌സലും കോടതിയില്‍ വെച്ച് മാത്രമാണ് ഈ സത്യം മനസ്സിലാക്കിയത്. 46 അതിക്രമ സംഭവങ്ങളില്‍ പകുതിയിലേറെയും ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് നേരെയാണ് നടന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.