യേശുദേവന്‍ കുട്ടിയായി ഇരിക്കവെ നടത്തിയ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള കഥയുടെ ഏറ്റവും പൗരാണികമായ രേഖ കണ്ടെത്തി വിദഗ്ധര്‍. ഒരു ഈജിപ്ഷ്യന്‍ കൈയെഴുത്തില്‍ നിന്നുമാണ് ഈ കഥ കുറിച്ചിട്ടതായി തിരിച്ചറിഞ്ഞിരിക്കുന്നത്. 2000 വര്‍ഷം പഴക്കമുള്ള പാപ്പിറസിലാണ് അധികം പ്രചരിച്ചിട്ടില്ലാത്ത പക്ഷികളെ പുനരുജ്ജീവിച്ച കഥ എഴുതിയിരിക്കുന്നത്.
അഞ്ച് വയസ്സുണ്ടായിരുന്ന ക്രിസ്തു കളിമണ്‍ പ്രാവുകളെ ജീവനുള്ള പക്ഷികളാക്കിയെന്നാണ് ഐതിഹ്യം. രണ്ടാമത്തെ അത്ഭുതപ്രവൃത്തിയെന്ന് ഈ സംഭവത്തെ കുറിച്ചാണ് പറയാറുള്ളത്. 4, 5 നൂറ്റാണ്ടുകളില്‍ ഈജിപ്തിലെ ഏതെങ്കിലും സ്‌കൂള്‍, മത സമൂഹത്തില്‍ എഴുതിയതാകാം ഈ കുറിപ്പെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. ആ കാലത്ത് ഈജിപ്ത് ക്രിസ്തീയ സമൂഹമായിരുന്നു.
2-ാം നൂറ്റാണ്ടില്‍ തോമസ് എഴുതിയ ഇന്‍ഫന്‍സി ഗോസ്‌പെലിലാണ് യേശുവിന്റെ ഈ അത്ഭുതത്തെ കുറിച്ച് യഥാര്‍ത്ഥ കഥയുള്ളത്. നസറെത്തിലെ യേശുവിനെ വിവരിക്കുന്ന ഈ ഭാഗം ബൈബിളില്‍ നിന്നും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ നടത്തിയ പുതിയ കണ്ടുപിടുത്തത്തിന് മുന്‍പ് 11-ാം നൂറ്റാണ്ടില്‍ എഴുതിയ സുവിശേഷമാണ് ഉണ്ടായിരുന്നത്.
ജര്‍മ്മനിയിലെ ഹാംബര്‍ഗിലുള്ള ഹാംബര്‍ഗ് സ്റ്റേറ്റ് & യൂണിവേഴ്‌സിറ്റി ലൈബ്രററിയിലാണ് ഈ പാപ്പിറസ് രേഖ ശ്രദ്ധയില്‍ പെടാതെ കിടന്നിരുന്നത്. കൈയെഴുത്തുരേഖകള്‍ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് വിദഗ്ധര്‍ എഴുത്തിലെ 'ജീസസ്' എന്ന പദം ശ്രദ്ധിച്ചത്. എഴുത്ത് അത്ര മികവുള്ളതായി തോന്നാത്തതിനാല്‍ എന്തോ സ്വകാര്യ കത്തോ, മറ്റോ ആകുമെന്നാണ് ധരിച്ചത്. എന്നാല്‍ ജീസസ് എന്ന വാക്ക് കണ്ടതോടെയാണ് ഇത് സാധാരണ എഴുത്തല്ലെന്ന് മനസ്സിലാക്കുന്നത്.