ആശുപത്രികളില്‍ നടക്കുന്ന അതിവേഗ ഡിസ്ചാര്‍ജ്ജുകള്‍ ശ്രോതസ്സുകള്‍ വലിച്ചൂറ്റിയെടുക്കുന്നതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ പ്രിവന്റീവ് സോഷ്യല്‍ കെയര്‍ നല്‍കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്ന് മുന്നറിയിപ്പുമായി കൗണ്‍സില്‍ മേധാവികള്‍.
വീട്ടുകളില്‍ കെയര്‍ സേവനം നല്‍കുന്നതിന് എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കുമ്പോഴും കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ നേരിടുന്നവര്‍ക്ക് ശ്രോതസ്സ് നല്‍കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് ടൗണ്‍ ഹാള്‍ അധികൃതര്‍ പറയുന്നു. എന്‍എച്ച്എസ് ബാക്ക്‌ലോഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പലരെയും നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതാണ് ഇതിന് കാരണം.
എന്നാല്‍ ഇതോടെ കെയര്‍ ആവശ്യമുള്ള മറ്റ് ആയിരക്കണക്കിന് പേര്‍ക്ക് ഇത് ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ നേരിടുന്നുവെന്നാണ് ഇംഗ്ലണ്ടിലെ അസോസിയേഷന്‍ ഓഫ് ഡയറക്ടേഴ്‌സ് ഓഫ് അഡല്‍റ്റ് സോഷ്യല്‍ സര്‍വ്വീസസ് മുന്നറിയിപ്പ് നല്‍കുന്നത്. 153 കൗണ്‍സില്‍ സോഷ്യല്‍ കെയര്‍ ഡറക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ വാര്‍ഷിക സര്‍വ്വെയ്ക്ക് ശേഷമാണ് അഡാസ് ഈ മുന്നറിയിപ്പ് പുറത്തുവിടുന്നത്.
ബജറ്റുകള്‍ നിര്‍ബന്ധിത ഡ്യൂട്ടികള്‍ക്ക് തികയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് പത്തിലൊന്ന് ഡയറക്ടര്‍ മാത്രമാണ്. പുതിയ കെയര്‍ സര്‍വ്വീസ് സൃഷ്ടിക്കുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.