CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 49 Seconds Ago
Breaking Now

ഹെലികോപ്റ്ററില്‍ കുടുംബത്തിന് സുഖയാത്ര അനുവദിച്ചില്ല; രാജാവുമായി പോരടിച്ച് വില്ല്യം രാജകുമാരന്‍; കെയ്റ്റിനെയും, മക്കളെയും ആകാശയാത്രക്ക് അനുവദിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കം രാജകസേരയെ ബാധിക്കുമെന്ന് ആശങ്ക

സീനിയര്‍ രാജകുടുംബാംങ്ങള്‍ ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അലിഖിത വിലക്ക് വില്ല്യം അവഗണിക്കുകയാണ്

വില്ല്യം രാജകുമാരനും, പിതാവ് ചാള്‍സ് രാജാവുമായി ഏറെ ഊഷ്മളമായ ബന്ധമാണെന്നാണ് പൊതുവെയുള്ള ധാരണ. പ്രത്യേകിച്ച് ഹാരി രാജകുമാരനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത് വില്ല്യമിനും, കുടുംബത്തിനും ഏറെ അനുഗ്രഹമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഹെലികോപ്റ്റര്‍ യാത്രയുടെ പേരില്‍ ഈ ബന്ധത്തില്‍ തിരിച്ചടി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. 

കുടുംബത്തെ മുഴുവന്‍ ഹെലികോപ്റ്ററില്‍ കയറ്റാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് ചാള്‍സ് രാജാവും, വില്ല്യം രാജകുമാരനും തമ്മില്‍ ഉടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കെയ്റ്റിനും, മക്കള്‍ക്കും ആകാശയാത്ര അനുവദിക്കാന്‍ ഭാവിയില്‍ രാജകസേര നല്‍കുന്നതിന് ഭീഷണി നേരിടുമെന്ന് 75-കാരനായ ചാള്‍സ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. It is said that William was made to sign a 'waiver' taking responsibility for threatening the succession by getting airborne with Kate and their kids

അന്തരിച്ച രാജ്ഞിയ്ക്ക് കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നത് ആശങ്കയുള്ള കാര്യമായിരുന്നു. സമാനമാണ് വില്ല്യമിന്റെ യാത്രയെ കുറിച്ചുള്ള ചാള്‍സ് രാജാവിന്റെ ആശങ്ക. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് ശേഷം വില്ല്യമിനോടും ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ 42-കാരനായ വില്ല്യം ഈ ആശങ്കകള്‍ അവഗണിച്ചു. 

സീനിയര്‍ രാജകുടുംബാംങ്ങള്‍ ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അലിഖിത വിലക്ക് വില്ല്യം അവഗണിക്കുകയാണ്. 2021-ല്‍ 5.4 മില്ല്യണ്‍ പൗണ്ടിന് ഹെലികോപ്റ്റര്‍ വാങ്ങിയ വില്ല്യം കെയ്റ്റിനെയും, മക്കളെയും ഇതില്‍ യാത്ര ചെയ്യിക്കുകയും ചെയ്യുന്നു. ഇത്തരം യാത്രയില്‍ ദുരന്തം സംഭവിച്ചാല്‍ രാജകസേരയിലേക്ക് ഹാരി രാജകുമാരന്‍ വരുമെന്നാണ് ഭീഷണി. 




കൂടുതല്‍വാര്‍ത്തകള്‍.