ഓട്ടം സീസണില്‍ ഫ്‌ളൂ വാക്‌സിനെടുത്ത് ജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെല്‍ത്ത് മേധാവികള്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എല്ലാ ഭാഗത്തും വാക്‌സിനെടുക്കുന്നവരുടെ എണ്ണം താഴ്ന്നിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഫ്‌ളൂവിന്റെ പിടിയില്‍ അകപ്പെട്ട ഓസ്‌ട്രേലിയയില്‍ പകര്‍ച്ചവ്യാധി കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
വൈറസ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്തിരുന്നു. ഈ അവസ്ഥ യുകെയിലും ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് എന്‍എച്ച്എസ്. ഇതോടെ അടുത്ത മാസം മുതല്‍ ഫ്‌ളൂ പ്രോഗ്രാം ആരംഭിക്കാനുള്ള തയ്യാറെടുപ്പും ക്രമീകരിച്ചിട്ടുണ്ട്.
മുന്‍കാലത്തെ നിരക്കുകളെ അപേക്ഷിച്ച് 2023/24-ല്‍ ഇംഗ്ലണ്ടില്‍ ഫ്‌ളൂവിന് എതിരായ വാക്‌സിനെടുത്തവരുടെ എണ്ണത്തില്‍ 230,000 കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. 42 ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളില്‍ ഈ നിരക്ക് താഴുകയാണുണ്ടായതെന്ന് പോളിസി ഗ്രൂപ്പായ ഫ്യൂച്ചര്‍ ഹെല്‍ത്ത് പരിശോധന വ്യക്തമാക്കുന്നു.
വൈറസിനെതിരെ 65ന് മുകളില്‍ പ്രായമുള്ള 75 ശതമാനം പേരും വാക്‌സിനെടുത്തിരിക്കണമെന്ന ലക്ഷ്യം എത്തിക്കുന്നതില്‍ ഏഴ് ഐസിബികള്‍ പരാജയപ്പെട്ടു. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ എണ്ണം കുറഞ്ഞത് ഭയപ്പെടുത്തുന്നതാണെന്ന് അസോസിയേഷന്‍ ഓഫ് ഡയറക്ടേഴ്‌സ് ഓഫ് പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന തെറ്റായ വിവരങ്ങള്‍ക്ക് പകരം വിശ്വസിക്കാവുന്ന ശ്രോതസ്സുകളില്‍ നിന്നും വാക്‌സിന്റെ ഗുണങ്ങള്‍ അറിയേണ്ടത് പ്രധാനമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു.
83.5 ശതമാനം വാക്‌സിനേഷന്‍ നിരക്കുമായി ഗ്ലോസ്റ്റര്‍ഷയറാണ് ഫ്‌ളൂവിനെതിരായ പോരാട്ടത്തില്‍ മുന്നിലുള്ളത്. 64.4 ശതമാനം മാത്രമുള്ള നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് ഏറ്റവും താഴ്ന്ന നിരക്ക്.